Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഊരും പേരുമില്ലാത്ത...

ഊരും പേരുമില്ലാത്ത ഫ്ലക്സുകൾക്കെതിരെ നടപടി

text_fields
bookmark_border
flex board
cancel
camera_alt

ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​രി​ലെ ഫ്ല​ക്സ് പ്രി​ന്റി​ങ് യൂ​നി​റ്റു​ക​ളി​ൽ

ന​ട​ത്തി​യ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: നി​യ​മ​പ്ര​കാ​ര​മു​ള്ള വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​തെ ത​യാ​റാ​ക്കി​യ ഫ്ല​ക്സു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് പി​ഴ ചു​മ​ത്തിത്തു​ട​ങ്ങി. ശു​ചി​ത്വ മാ​ലി​ന്യ പ​രി​പാ​ല​ന നി​യ​മ ലം​ഘ​ന​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ വി​വി​ധ ഫ്ല​ക്സ് പ്രി​ന്റി​ങ് യൂ​നി​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി.

മ​ല​ബാ​ർ ഇ​ക്കോ​സൈ​ൻ, ഹൈ​ല​ക്സ് ഡി​ജി​റ്റ​ൽ സൈ​ൻ, സൈ​ൻ പ്ല​സ് ഡി​ജി​റ്റ​ൽ പ്രി​ന്റ്സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് നി​യ​മ​പ്ര​കാ​ര​മു​ള്ള വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ത്ത ബോ​ർ​ഡു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 10,000 രൂ​പ വീ​തം പി​ഴ ചു​മ​ത്തി.

പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ സ്ഥാ​പ​ന​ത്തി​ന്റെ പേ​ര് പോ​ലും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ബോ​ർ​ഡു​ക​ൾ, ബാ​ന​റു​ക​ൾ ഹോ​ർ​ഡി​ങ്ങു​ക​ൾ എ​ന്നി​വ ത​യാ​റാ​ക്കു​മ്പോ​ൾ പി.​വി.​സി ഫ്രീ ​റീ സൈ​ക്ല​ബിൾ ലോ​ഗോ, പ്രി​ന്റി​ങ് യൂ​നി​റ്റി​ന്റെ പേ​ര്, ഫോ​ൺ ന​മ്പ​ർ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ന​ൽ​കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ ക്യൂ.​ആ​ർ കോ​ഡ് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും പ്രി​ന്റ് ചെ​യ്തി​രി​ക്കേ​ണ്ട​താ​ണ്.

ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് ഫ്ല​ക്സ് നി​ർ​മാ​ണ യൂ​നി​റ്റു​ക​ളി​ലെ​ത്തി നി​ർ​ദേ​ശം കൈ​മാ​റി​യി​രു​ന്നു. മു​ന്ന​റി​യി​പ്പു​ക​ൾ​ക്കൊ​ടു​വി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി പി​ഴ​യീ​ടാ​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

പേ​പ്പ​ർ, കോ​ട്ട​ൺ, പോ​ളി എ​ത്തി​ലി​ൻ എ​ന്നി​വ മാ​ത്ര​മാ​ണ് പ്രി​ന്റി​ങ്ങി​ന് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. ഇ​ക്കാ​ര്യം പ്രി​ന്റ​ർ​മാ​ർ ഉ​റ​പ്പുവ​രു​ത്ത​ണം. അ​നു​വ​ദ​നീ​യ വ​സ്തു​ക്ക​ളി​ൽ മാ​ത്ര​മാ​ണ് പ്രി​ന്റി​ങ് ന​ട​ത്തു​ന്ന​തെ​ന്നും ഉ​പ​യോ​ഗ​ശേ​ഷം ബോ​ർ​ഡു​ക​ൾ തി​രി​ച്ച് സ്ഥാ​പ​ന​ത്തി​ൽ തി​രി​ച്ചേ​ൽ​പി​ക്കേ​ണ്ട​താ​ണെ​ന്നു​മു​ള്ള ബോ​ർ​ഡ് ഓ​രോ പ്രി​ന്റി​ങ് സ്ഥാ​പ​ന​ത്തി​ലും നി​ർ​ബ​ന്ധ​മാ​യും പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കേ​ണ്ട​താ​ണ്. മ​ട്ട​ന്നൂ​രി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ക​ണ്ണൂ​രി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെൻറ് സ്ക്വാ​ഡ് ലീ​ഡ​ർ ഇ.​പി. സു​ധീ​ഷ്, എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ഓ​ഫി​സ​ർ കെ.​ആ​ർ. അ​ജ​യ​കു​മാ​ർ, ടീം ​അം​ഗം ഷെ​റീ​കു​ൾ അ​ൻ​സാ​ർ, കോ​ർ​പ​റേ​ഷ​ൻ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രേ​ഷ്മ ര​മേ​ശ​ൻ, ആ​ർ. ഫി​യാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsFlex Board
News Summary - Action against unnamed flexes
Next Story