വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർഥി മരിച്ചു
text_fieldsഅഫ്ലാഹ് ഫറാസ്
പാനൂർ: തലശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്ലാഹ് ഫറാസ് (19) മരിച്ചു. ചമ്പാട് ആമിനാസിൽ ആസിഫിെൻറയും തലശ്ശേരി ഗുൽദസ്തയിലെ ഫാസിലയുടെയും മകനാണ്. എസ്.എസ്.എഫ് ചമ്പാട് സെക്ടർ സെക്രട്ടറിയായിരുന്നു.
ചൊവ്വാഴ്ച രാത്രി 10.30ഓടെ തലശ്ശേരി ജൂബിലി റോഡിലായിരുന്നു അപകടം. യുവാവ് ഓടിച്ച സ്കൂട്ടറിൽ എതിരെ വന്ന കാറിടിക്കുകയായിരുന്നു. തലശ്ശേരിയിൽ നിന്ന് നാട്ടിലേക്ക് പോവുന്നതിനിടയിലായിരുന്നു അപകടം. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച വൈകീട്ടോടെ മരിച്ചു. ചെന്നൈയിൽ എൻജിനീയറിങ് വിദ്യാർഥിയാണ്.
സഹോദരങ്ങൾ: ഐമൻ ഫഹാവ്, ആമിന, ആദം. അപകടത്തിനിരയായ കാറും സ്കൂട്ടറും തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കതിരൂർ സ്വദേശിയാണ് കാറോടിച്ചിരുന്നതെന്ന് സൂചനയുണ്ട്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ പ്രകാരം കേസെടുത്തു.
മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ചമ്പാട് ജുമാ മസ്ജിദിൽ ഖബറടക്കി. കൂട്ടുകാർക്കും നാട്ടുകാർക്കും പ്രിയങ്കരനായ അഫ്ലാഹിെൻറ ബക്രീദ് ദിനത്തിലെ ആകസ്മിക വിയോഗം ചമ്പാട് പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

