തലശ്ശേരി-മാഹി ബൈപാസിൽ വീണ്ടും വാഹനാപകടം; ഒരാൾക്ക് പരിക്ക്
text_fieldsമാഹി ബൈപാസിൽ അപകത്തിൽ തലകീഴായി മറിഞ്ഞ കാർ
ന്യൂമാഹി: മാഹി ബൈപാസ് റോഡിലൂടെ അമിത വേഗത്തിലെത്തിയ കാർ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞ് ചൊക്ലി സ്വദേശിക്ക് പരിക്കേറ്റു. കോടിയേരി പപ്പൻപീടിക ഭാഗത്താണ് അപകടം നടന്നത്.
കണ്ണൂർ ഭാഗത്തേക്കുപോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. അമിത വേഗത്തിലെത്തിയ കാർ ഒരേദിശയിൽ മുന്നിൽ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറിലിടിച്ച് മൂന്നുതവണ തലകീഴായി മറിഞ്ഞ് ഡിവൈഡറിൽ ഇടിച്ചുനിൽക്കുകയായിരുന്നു.
അപകടത്തിൽ ചൊക്ലി സ്വദേശിയായ യുവാവിണ് പരിക്കേറ്റു. ഷോറൂമിൽനിന്ന് ഡെലിവറിക്കായി കൊണ്ടുപോവുകയായിരുന്ന കാറിലുണ്ടായിരുന്ന യുവാവിനാണ് പരിക്കേറ്റത്. ഈ കാറിന്റെ പിറകുവശത്തെ ടയറിന്റെ ഭാഗം പൂർണമായും തകർന്നു. രണ്ടു വാഹനങ്ങളും ന്യൂമാഹി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും ബൈപാസിൽ കാമറ സ്ഥാപിക്കാത്തതിൽ വൻ പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

