Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമീത്തലെ ചമ്പാട്ട്...

മീത്തലെ ചമ്പാട്ട് വാഹനാപകടം പിതാവും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
മീത്തലെ ചമ്പാട്ട് വാഹനാപകടം പിതാവും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
cancel

പാ​നൂ​ർ: മീ​ത്ത​ലെ ച​മ്പാ​ട് ജ​ങ്ഷ​നി​ൽ ആ​ക്ടീ​വ സ്കൂ​ട്ട​ർ നാ​ഷ​ന​ൽ പെ​ർ​മി​റ്റ് ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ അ​ത്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ക​തി​രൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നാ​ഷ​ന​ൽ പെ​ർ​മി​റ്റ് ലോ​റി​ക്കി​ട​യി​ൽ കൂ​രാ​റ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ പെ​ടു​ക​യാ​യി​രു​ന്നു. ചെ​ണ്ട​യാ​ട് സ്വ​ദേ​ശി​ക​ളും സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രു​മാ​യ അ​ബ്ദു​ല്ല, മ​ക​ൻ സ​യാ​ൻ എ​ന്നി​വ​ർ ചാ​ടി മാ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഏ​റെ പ​ണി​പ്പെ​ട്ട് ലോ​റി​യു​ടെ ട​യ​ർ അ​ഴി​ച്ചു​മാ​റ്റി​യാ​ണ് സ്കൂ​ട്ട​ർ ലോ​റി​ക്ക​ടി​യി​ൽനി​ന്നും പു​റ​ത്തെ​ടു​ത്ത​ത്. സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ജങ്ഷ​നി​ൽ ലോ​റി വ​ള​ഞ്ഞ് വ​രു​മ്പോ​ൾ പി​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​വ​ര​മ​റി​ഞ്ഞ് പാ​നൂ​ർ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ച​മ്പാ​ട് - പൊ​ന്ന്യം പാ​ലം റൂ​ട്ടി​ൽ ഗ​താ​ഗ​ത സ്തം​ഭ​ന​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newsaccidant
News Summary - accidant- kannur
Next Story