Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഞ്ചരക്കണ്ടി മെഡിക്കൽ...

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ 30ഓളം ശുചീകരണ തൊഴിലാളികൾക്ക് ജോലി നഷ്​ട​മായി

text_fields
bookmark_border
terminated from job
cancel

അ​ഞ്ച​ര​ക്ക​ണ്ടി: അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 30ഓ​ളം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ജോ​ലി ന​ഷ്​​ട​മാ​യി. ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ൾ, മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി ക​ല​ക്ട​ർ ഏ​റ്റെ​ടു​ത്തി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ്, ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ർ​ക്ക് ആ​ശു​പ​ത്രി​യി​ൽ ജോ​ലി ന​ഷ്​​ട​മാ​വു​മെ​ന്ന കാ​ര്യം മാ​നേ​ജ്മെൻറ്​ അ​റി​യി​ച്ച​ത്. ജോ​ലി ന​ഷ്​​ട​പ്പെ​ടു​ന്ന ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി​ക്കാ​യി എ​ൻ.​എ​ച്ച്.​എം വ​ഴി പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ക​ല​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ പേ​ര് എ​ൻ.​എ​ച്ച്.​എം വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ മാ​നേ​ജ്മെൻറി​െൻറ ശി​പാ​ർ​ശ ക​ത്ത് ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ, ത​ങ്ങ​ൾ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​യ​തി​നാ​ൽ ക​ത്ത് ന​ൽ​കാ​നോ എ​ൻ.​എ​ച്ച്.​എം വ​ഴി ജോ​ലി ല​ഭ്യ​മാ​ക്കാ​നോ മാ​നേ​ജ്മെൻറ്​ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന്​​ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രാ​യ സി.​പി. അ​ജി​ത, റീ​ജ ഊ​ർ​പ്പ​ള്ളി എ​ന്നി​വ​ർ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന്​ ​ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രാ​യ എ​ട്ടു​പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് സി.​ഇ.​ഒ സു​രേ​ന്ദ്ര​നാ​ഥു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ ജോ​ലി പ്ര​ശ്ന​ത്തി​ൽ തീ​രു​മാ​നാ​വാ​തെ യോ​ഗം പി​രി​ഞ്ഞു.

ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ർ​ക്കും ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ്മാ​ര​ട​ക്ക​മു​ള്ള മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കും ഏ​പ്രി​ലി​ലെ ശ​മ്പ​ളം കി​ട്ടി​യി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. അ​തേ​സ​മ​യം, പൂ​ർ​ണ​മാ​യും ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലെ​ടു​ത്ത ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ർ​ക്ക് ശി​പാ​ർ​ശ ക​ത്ത് ന​ൽ​കാ​നാ​വി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് സി.​ഇ.​ഒ സു​രേ​ന്ദ്ര​നാ​ഥ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anjarakandy Medical Collegefired from jobcleaning staff
News Summary - About 30 cleaning staff fired from jobs at anjarakandy medical college
Next Story