Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള മുസ്ലിം ജമാഅത്തിന്റെ ഇടപെടലിൽ അബ്ദുൽ സത്താറിന് നാട്ടിൽ സംരക്ഷണം

text_fields
bookmark_border
കേരള മുസ്ലിം ജമാഅത്തിന്റെ ഇടപെടലിൽ അബ്ദുൽ സത്താറിന് നാട്ടിൽ സംരക്ഷണം
cancel

തലശ്ശരേി: വാർധക്യ സഹജരോഗങ്ങൾ മൂലം അവശതയിലായ 81 വയസ്സുകാരനെ മുംബൈ കേരള മുസ്ലിം ജമാഅത്തിന്‍റെ ഇടപെടലിൽ നാട്ടിലെത്തിച്ചു. അബ്ദുൽ സത്താറിനയാണ് കണ്ണൂർ ഇളയാവൂർ സി.ച്ച്. സെന്ററിലേക്ക് വിദഗ്ദ പരിചരണത്തിനായി മാറ്റിയത്. ആഗസ്റ്റ് 13 നാണ് അബ്ദുൽ സത്താറിനെയും ആംബുലന്‍സ് മുംബൈയിൽ നിന്ന് യാത്ര തിരിച്ചത്.

കഴിഞ്ഞ 40 വർഷത്തിലധികമായി മുംബൈയിൽ താമസിച്ചുവരികയായിരുന്ന അബ്ദുൽ സത്താർ. അടുത്തകാലത്ത് ആരോഗ്യനില മോശമായതിനെ തുടർന്ന് അവശനിലയിലായിരുന്നു അദ്ദേഹം. ചികിത്സാ സഹായം നൽകിയിരുന്ന മുഹമ്മദ് സാബിർ സലാഹുദ്ദീൻ ഷെയ്ഖിന്‍റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ നാട്ടിലേക്ക് എത്തിച്ചത്. എന്നാൽ ബാങ്ക് നിക്ഷേപം പിൻവലിക്കുന്നതിലും അദ്ദേഹത്തിന്‍റെ ബന്ധുക്കളെ കണ്ടെത്തുന്നതിലുമുണ്ടായ ബുദ്ധിമുട്ടുകൾ മൂലം വിഷയത്തിൽ മട്ടന്നൂർ പോലീസ് ഇടപെട്ടു.

തുടർന്ന് തലശ്ശേരിയിലെ സാമൂഹിക പ്രവർത്തകരായ റാഫി, റഷീദ്, സിറാജ് എന്നിവർ ചേർന്ന് ‘ഹെൽപ്’ എന്ന കൂട്ടായ്മ രൂപീകരിച്ച് അബ്ദുൽ സത്താറിന് ആവശ്യമായ സഹായവും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഇതിനിടെ തലശ്ശേരി സ്വദേശിയും എ.ഐ.കെ.എം.സി.സി ജനറൽ സെക്രട്ടറിയുമായ കെ. പി. അബ്ദുൽ ഗഫൂർ വിഷയത്തിൽ ഇടപെടുകയും, മുഹമ്മദ് സാബിർ സലാഹുദ്ദീൻ ഷെയ്ഖുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് വിഷയം എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര പ്രസിഡന്റ് അസീസ് മാണിയൂർ, കെ. എം. എ. റഹ്മാൻ, പി. വി. കുഞ്ഞബ്ദുള്ള തുടങ്ങിയവരെ വിഷയത്തെ അറിയിക്കുകയും വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെ അദ്ദേഹത്തിന്‍റെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു.

പിന്നാലെ സി.ച്ച്. സെന്റർ ഇളയാവൂർ ജനറൽ സെക്രട്ടറി ശംസുദ്ദീൻ ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും, സൗകര്യങ്ങൾ പരിമിതമായിരുന്നിട്ടും ബന്ധുക്കളോ മറ്റ് ആശ്രിതരോ ഇല്ലാത്ത അബ്ദുൽ സത്താറിനെ ഏറ്റെടുത്ത് സംരക്ഷിക്കാൻ സെന്റർ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ സുരക്ഷിതമായി ഇളയാവൂർ സി.ച്ച്. സെന്ററിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. ആംബുലൻസ് ഡ്രൈവർ അനസിനോടൊപ്പം മഹാരാഷ്ട്രക്കാരനായ മുൻതാസിറും യാത്രയിൽ അനുഗമിച്ചു.

അതേ സമയം സഹായവും സംരക്ഷണവും ഒരുക്കിയ സാമൂഹിക പ്രവർത്തകർക്കും സംഘടനകൾക്കും അബ്ദുൽ സത്താർ നന്ദി അറിയിച്ചു. വിവിധ വ്യക്തികളും സംഘടനകളും നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് അദ്ദേഹത്തിന് ഇനി സുരക്ഷിതമായ താമസവും ആവശ്യമായ പരിചരണവും ലഭ്യമായത്.

`അബ്ദുൽ സത്താറിന്റെ ശേഷിക്കുന്ന ജീവിതകാലം സുരക്ഷിതവും സമാധാനപരവുമായി മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ സംരക്ഷണവും പരിചരണവും ഉറപ്പാക്കുകയാണ് ലക്ഷ്യം' ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abdul Sattar gets protection in his hometown due to intervention of Bombay Kerala Muslim Jamaat
Next Story