കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വർണം ഉപേക്ഷിച്ച നിലയില്‍
text_fieldsപ്രതീകാത്മക ചിത്രം
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വർണം ഉപേക്ഷിച്ച നിലയില്‍. 35.4 ലക്ഷം രൂപയുടെ 674 ഗ്രാം സ്വര്‍ണമാണ് പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിങ്ങില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിക്കുന്നതിന് ഒരുക്കുന്ന മുറിക്കുള്ളിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കസ്റ്റംസ് സ്വര്‍ണം കസ്റ്റഡിയിലെടുത്ത് അന്വേഷണമാരംഭിച്ചു. നാല് ഗുളിക മാതൃകയിലുള്ള പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണമാണ് ലഭിച്ചത്.
ഞായറാഴ്ച ദുബൈയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാർ പുറത്തിറങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണം ഒളിപ്പിച്ചുകടത്തുമ്പോള് കസ്റ്റംസ് പിടിയിലാകുമെന്ന ഭയത്താല്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സംശയം.
ഉപേക്ഷിച്ചയാളെ കണ്ടെത്തുന്നതിന് വിമാനത്താവളത്തിലെ സി.സി ടി.വി കാമറകള്‍ പരിശോധിച്ചുവരുകയാണ്. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചശേഷം ആദ്യമായാണ് പാസഞ്ചര്‍ കെട്ടിടത്തിനുള്ളില്‍ സ്വർണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. പരിശോധനക്ക് കസ്റ്റംസ് കമീഷണര്‍ ഇ. വികാസ് നേതൃത്വം നല്കി.