Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപു​ഴ​യി​ൽ...

പു​ഴ​യി​ൽ കുളിക്കാനിറങ്ങിയ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
പു​ഴ​യി​ൽ കുളിക്കാനിറങ്ങിയ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
cancel

കൂ​ത്തു​പ​റ​മ്പ്: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. വ​ട്ടി​പ്രം മാ​ണി​ക്കോ​ത്ത് വ​യ​ൽ സ്വ​ദേ​ശി പ്ര​ശാ​ന്ത്- അ​നി​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ശ്വ​ന്ത് (16) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട്​ 4.30ഓ​ടെ​യാ​ണ് സം​ഭ​വം.

പുഴയിൽ കുളിക്കാൻ ഇറങ്ങിയ അശ്വന്തിനെ ഏറെനേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് അ​ശ്വ​ന്തി​നെ പു​ഴ​യി​ൽ​നി​ന്ന്​ ക​ര​ക്കെ​ത്തി​ച്ച​ത്. ഇ​തി​നി​ട​യി​ൽ കൂ​ത്തു​പ​റ​മ്പ് ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വേനൽകാലമായതോടെ പുഴയിൽ വെള്ളം കുറവായിരുന്നു. മൃ​ത​ദേ​ഹം ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.വേ​ങ്ങാ​ട് ഇ.​കെ.​നാ​യ​നാ​ർ സ്മാ​ര​ക ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​രി: അ​നാ​മി​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drowned death
News Summary - A student drowned while bathing in river
Next Story