Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജോലിസ്ഥലത്തേക്ക് തിരിച്ചുപോകാനിരിക്കെ സൈനികന് ജീവനൊടുക്കിയ നിലയില്‍
text_fieldsbookmark_border
ഷിനേഷ്
പെരിങ്ങോം: ജോലിസ്ഥലത്തേക്ക് തിരിച്ചുപോകാനിരിക്കെ സൈനികന് ജീവനൊടുക്കി. പുക്കലിലെ കെ. ഷിനേഷ് (31) ആണ് മരിച്ചത്. റാഞ്ചിയിലെ മിലിട്ടറി ഹോസ്പിറ്റലില്‍ ഹവില്‍ദാറായ ഷിനോജ് രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. തിങ്കളാഴ്ച ജോലിസ്ഥലത്തേക്ക് തിരിച്ചുപോകാനിരിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഏഴോടെയാണ് കാണാതായത്. രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച രാവിലെ പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പെരിങ്ങോം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. കൃഷ്ണെൻറയും കാര്‍ത്യായനിയുടെയും മകനാണ്. സഹോദരി: സീന.
Next Story

