കണ്ടൽക്കാട്ടിൽ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
text_fieldsകവിയൂർ ബണ്ട് റോഡിൽ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന്
തീപിടിച്ചപ്പോൾ
ചൊക്ലി: കവിയൂർ ബണ്ട് റോഡിന് സമീപം കണ്ടൽക്കാടിനുള്ളിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിന് പിടിച്ചു. വയലിൽ മണ്ണിട്ട് നികത്തിയ സ്ഥലത്തെ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിനാണ് ബുധനാഴ്ച വൈകുന്നേരത്തോടെ തീപിടിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ പാനൂർ അഗ്നിരക്ഷാസേന തീയണച്ചു. സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫിസർ ബൈജു കോട്ടായി, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ പ്രലേഷ്, രാഹുൽ, അഖിൽ, സുരേഷ്, അഖിൽ എന്നിവരും തീയണക്കൽ പ്രവർത്തനത്തിൽ പങ്കെടുത്തു. പ്ലാസ്റ്റിക് കത്തിയതോടെ പ്രദേശത്ത് ദുർഗന്ധത്തോടെ പുക ഉയരുകയും ചെയ്തു. പ്രദേശത്തെ വീട്ടുകാർക്ക് ഇതുകാരണം ആരോഗ്യപ്രശ്നങ്ങളുണ്ടാവുമെന്ന് നാട്ടുകാർ പറയുന്നു.

