Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകല്യാശ്ശേരിയിലെ...

കല്യാശ്ശേരിയിലെ കുന്നിടിച്ചിൽ ഭീഷണിക്ക് ശാശ്വത പരിഹാരമാകുന്നു

text_fields
bookmark_border
landslide
cancel
camera_alt

ക​ല്യാ​ശ്ശേ​രി​യി​ലെ ദേ​ശീ​യപാ​ത​യി​ൽ ഹാ​ജി​മെ​ട്ട​യി​ൽ കു​ന്നി​ടി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ട്ട പ്ര​ദേ​ശം

ശാ​ശ്വ​ത​മാ​യി ബ​ല​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു

ക​ല്യാ​ശ്ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ ക​ല്യാ​ശ്ശേ​രി ഹാ​ജി​മെ​ട്ട​യി​ൽ കു​ന്നി​ടി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ട്ട പ്ര​ദേ​ശം ശാ​ശ്വ​ത​മാ​യി ബ​ല​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ഹാ​ജി​മെ​ട്ട​യി​ലെ കു​ന്നി​ടി​ച്ച് ദേ​ശീ​യ​പാ​ത പ​ണി​ത​തോ​ടെ സ​മീ​പ​ത്തെ വീ​ടു​ക​ൾ കു​ന്നി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലാ​യി​രു​ന്നു.

മ​ണ്ണ് നീ​ക്കി​യ സ്ഥ​ല​ത്ത് ഭാ​വി​യി​ൽ കു​ന്നി​ടി​ച്ചി​ൽ ഒ​ഴി​വാ​ക്കാ​നാ​യി നി​ർ​മി​ക്കു​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഹാ​ജി​മെ​ട്ട​യി​ൽ മ​ണ്ണി​ടി​യാ​ൻ സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ സോ​യി​ൽ നൈ​ലി​ങ് തു​ട​ങ്ങി. പ്ര​ത്യേ​ക യ​ന്ത്ര സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ നൂ​ത​ന രീ​തി​യി​ലു​ള്ള ഭി​ത്തി നി​ർ​മാ​ണ​ത്തി​ന്റെ അ​വ​സാ​ന​ഘ​ട്ട പ​ണി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

കോ​ൺ​ക്രീ​റ്റ് ക​വ​ച നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കു​ന്നി​ടി​യാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​കു​മെ​ന്നാ​ണ് പ്ര​വൃ​ത്തി​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ഇ​തേ സ്ഥ​ല​ത്ത് ത​ന്നെ​യാ​ണ് ദേ​ശീ​യ​പാ​ത​യി​ലെ പു​തി​യ ടോ​ൾ പ്ലാ​സ നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ന്ന​ത്. കു​ന്ന് ബ​ല​പ്പെ​ടു​ത്തു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ വേ​വ​ലാ​തി ഇ​ല്ലാ​താ​കും. മേ​യ് 23ന് ​വേ​ന​ൽ​മ​ഴ​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ലാ​ണ് ഹാ​ജി​മെ​ട്ടയി​ൽ വ്യാ​പ​ക​മാ​യി കു​ന്നി​ടി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landslidekalyasseri news
News Summary - A permanent solution to the menace of landslides in Kalyasseri
Next Story