അപകടഭീഷണിയായി ദ്രവിച്ച കൂറ്റൻ മരം
text_fieldsതില്ലങ്കേരി റോഡിൽ അപകടഭീഷണിയുയർത്തുന്ന മരം
അടിഭാഗം ദ്രവിച്ച നിലയിൽ
ഇരിട്ടി: റോഡരികിലെ ദ്രവിച്ച മരം അപകടഭീഷണിയാകുന്നു. ഉളിയിൽ -തില്ലങ്കേരി റോഡിൽ തെക്കം പൊയിൽ വളവിലാണ് റോഡരികിൽ കൂറ്റൻ മരം അടിഭാഗം ദ്രവിച്ച നിലയിലുള്ളത്. തെക്കം പൊയിൽ തില്ലങ്കേരി ഭാഗങ്ങളിൽ നിന്നായി ദിനേന വിദ്യാർഥികൾ ഉൾപ്പെട നൂറുകണക്കിനാളുകൾ കാൽനടയായും വാഹനങ്ങളിലും കടന്നുപോകുന്ന പാതയാണിത്. മരത്തിന് സമീപത്തൂടെ വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. അടിഭാഗം ദ്രവിച്ചതുകൊണ്ട് ഏതു സമയവും കടപുഴകുന്ന നിലയാണ്. തുലാവർഷം ശക്തിപ്രാപിക്കും മുമ്പ് മരം മുറിച്ച് മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു. അപകടഭീഷണിയായ മരം പെട്ടെന്ന് മുറിച്ച് മാറ്റാൻ നടപടി വേണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം തെക്കംപൊയിൽ യൂനിറ്റ് ആവശ്യപ്പെട്ടു.

