Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക​ട​മ്പൂ​ർ സ്കൂ​ളി​ൽ...

ക​ട​മ്പൂ​ർ സ്കൂ​ളി​ൽ പ​ത്താം ക്ലാ​സു​കാ​ര​നെ ക്രൂര​മാ​യി അ​ക്ര​മി​ച്ചു

text_fields
bookmark_border
ക​ട​മ്പൂ​ർ സ്കൂ​ളി​ൽ പ​ത്താം ക്ലാ​സു​കാ​ര​നെ ക്രൂര​മാ​യി അ​ക്ര​മി​ച്ചു
cancel
camera_alt

പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന മു​ൻ​ഫാ​സ്

ക​ണ്ണൂ​ർ: ക​ട​മ്പൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക്ക് ക്രൂ​ര മ​ർ​ദ്ദ​നം. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി പി.​സി. മു​ൻ​ഫാ​സ് (15) നെ ​സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​ർ എ.​കെ.​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് പ​ള്ളി​യി​ൽ പോ​യ വി​ദ്യാ​ർ​ഥി​യെ ഒ​രു സം​ഘം അ​ക്ര​മി​ച്ച​പ്പോ​ൾ മു​ൻ​ഫാ​സ് പി​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും അ​തി​നു ശേ​ഷം സ്കൂ​ളി​ലെ​ത്തി​യ​പ്പോ​ൾ ന​ട​വ​ഴി​യി​ൽ വ​ച്ച് സം​ഘം ചേ​ർ​ന്നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ക്രൂ​ര​മാ​യി അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മാ​താ​വ് പി.​സി. റ​സി​യ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

ആ​ദ്യം നാ​ലു പേ​ർ ചേ​ർ​ന്ന് അ​ക്ര​മി​ക്കു​ക​യും പി​ന്നീ​ട് പ​ത്തോ​ളം പേ​രെ​ത്തി ച​വി​ട്ടി നി​ല​ത്തി​ട്ടു​വെ​ന്നും ബോ​ധം നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. നേ​ര​ത്ത​യും സ്കൂ​ളി​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ക്ര​മം സം​ബ​ന്ധി​ച്ച് എ​ട​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​നു പി​ന്നി​ലു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി സ​ന്ദേ​ശം കൈ​മാ​റി​യാ​ണ് കു​ട്ടി​ക​ൾ അ​ക്ര​മം കാ​ട്ടു​ന്ന​തെ​ന്നും ആ​രോ​പ​ണ വി​ധേ​യ​രാ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ വി​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ഥ​മാ​ധ്യാ​പ​ക​ൻ കെ.​പി. ല​തീ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brutally attackedkannurCrime
News Summary - A 10th grader was brutally attacked in a school in Kadampur.
Next Story