ജില്ലയിൽ എട്ടുമാസത്തിനിടെ പിടികൂടിയത് 7000 ലിറ്റർ സ്പിരിറ്റ്
text_fieldsപ്രതീകാത്മക ചിത്രം
കണ്ണൂർ: 2025 നവംബർ 27 മുതൽ 2026 ആഗസ്റ്റ് അഞ്ചു വരെയുള്ള കാലയളവിൽ ജില്ലയിൽ എക്സൈസ് പിടികൂടിയത് 7000 ലിറ്റർ സ്പിരിറ്റും 209 ലിറ്റർ വ്യാജചാരായവും 14,175 ലിറ്റർ വാഷും. 3412 കോട്പ കേസുകളിലായി 6.81 ലക്ഷം രൂപ പിഴ ഈടാക്കി. ഇക്കാലയളവിൽ 8068 റെയ്ഡുകളും 220 സംയുക്ത റെയ്ഡുകളും നടത്തി. 1086 പേരെ അബ്കാരി കേസുകളിൽ പ്രതിചേർക്കുകയും 949 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നർകോട്ടിക് കേസുകളിൽ 570 പേരെ പ്രതിചേർത്തതിൽ 559 പേർ അറസ്റ്റിലായി. 56 വാഹനങ്ങൾ കണ്ടുകെട്ടി.
94.544 കിലോ കഞ്ചാവും 22 കഞ്ചാവുചെടികളും പിടികൂടിയതിൽ പെടും. ഹെറോയിൻ (9.3 ഗ്രാം), ബ്രൗൺഷുഗർ (17.57 ഗ്രാം), ഹഷീഷ് (5.60 ഗ്രാം), ഹഷീഷ് ഓയിൽ 623 ഗ്രാം), എം.ഡി.എം.എ (83.5 ഗ്രാം), മെത്താഫിറ്റമിൻ (257.3 ഗ്രാം), എൽ.എസ്.ഡി (0.015 ഗ്രാം), നൈട്രാസെപാം (7.5 ഗ്രാം) എന്നിങ്ങനെയാണ് പിടികൂടിയ രാസലഹരിയുടെ കണക്ക്.
1103 പേരെ ഡീ അഡിക്ഷൻ കേന്ദ്രത്തിൽ ഒ.പി വിഭാഗത്തിൽ ചികിത്സിക്കുകയും 56 പേരെ കിടത്തിച്ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്. വിമുക്തിയുടെ ബാനറിൽ 386 ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകളും നടത്തി. വ്യാജമദ്യവും അനധികൃത മദ്യക്കടത്തും തടയാനായി രൂപവത്കരിച്ച ജില്ലതല ജനകീയ കമ്മിറ്റി കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ കെ.വി. ശ്രുതി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

