Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2021 12:02 AM GMT Updated On
date_range 27 July 2021 12:02 AM GMT609 പേര്‍ക്കുകൂടി കോവിഡ്
text_fields609 പേര്‍ക്കുകൂടി കോവിഡ്രോഗനിരക്ക് 11.42 ശതമാനംകണ്ണൂർ: ജില്ലയില്‍ തിങ്കളാഴ്ച 609 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 591 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചുപേർക്കും വിദേശത്തുനിന്നും എത്തിയ മൂന്നുപേർക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 11.42 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റിവ് കേസുകള്‍ 1,81,798 ആയി. ഇവരില്‍ 749 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,74,486 ആയി. 1021 പേര്‍ കോവിഡ് മൂലം മരിച്ചു. 5033 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 4218 പേര്‍ വീടുകളിലും ബാക്കി 815 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 25181 പേരാണ്. ഇതില്‍ 24,367 പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 14,59,972 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 14,59,137 എണ്ണത്തിൻെറ ഫലം വന്നു. 835 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്...................മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനചൊവ്വാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ശങ്കരവിലാസം യു.പി സ്‌കൂള്‍ പാട്യം, കീഴ്പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രം, ഇസ്സത്തുല്‍ ഇസ്ലാം മദ്റസ എല്‍.പി സ്‌കൂള്‍ തളാപ്പ്, കൂട്ടുംമുഖം സാമൂഹികാരോഗ്യകേന്ദ്രം, ആറ്റടപ്പ യു.പി സ്‌കൂള്‍ എടക്കാട്, കോട്ടയം തട്ട് നടുവില്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30, വട്ടക്കര കോളനി പെരുവ, അങ്ങാടിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രം, കൊളച്ചേരി പ്രാഥമികാരോഗ്യകേന്ദ്രം, കോട്ടൂര്‍ സബ്‌സൻെറര്‍ ശ്രീകണ്ഠപുരം,പഴശ്ശിരാജ സേവ ട്രസ്റ്റ് കൊമ്മല്‍ വയല്‍, കരുവഞ്ചാല്‍ പാരിഷ് ഹാള്‍ എന്നിവിടങ്ങളില്‍ ഉച്ച രണ്ടുമുതല്‍ വൈകീട്ട് നാല്, വിദ്യാമിത്രം യു.പി സ്‌കൂള്‍ ഏര്യം, മാട്ടൂല്‍ കുടുംബാരോഗ്യകേന്ദ്രം, ദേശസേവ യു.പി സ്‌കൂള്‍ കണ്ണാടിപ്പറമ്പ് എന്നിവിടങ്ങളിൽ രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെയുമാണ് സൗജന്യ പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
Next Story