Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right54 കുപ്പി മാഹി...

54 കുപ്പി മാഹി മദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
തളിപ്പറമ്പ്: ബൈക്കിൽ കടത്തുകയായിരുന്ന 54 കുപ്പി മാഹി മദ്യവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശി ജൂനിൽകുമാർ റബയെയാണ് തളിപ്പറമ്പ് എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതിയെ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഉത്തരമേഖല ജോയൻറ് എക്സൈസ് കമീഷണർ സ്ക്വാഡ് അംഗം എം.വി. അഷറഫിന് കിട്ടിയ രഹസ്യവിവരത്തി‍ൻെറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചുവരുന്ന സ്ഥലമാണ് പന്നിയൂർ, കൂനം ഭാഗങ്ങൾ. ക്രിസ്​മസ് ദിനത്തിൽ രാവിലെ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. പോണ്ടിച്ചേരി, മാഹി എന്നിവിടങ്ങളിൽനിന്ന്​ മദ്യം അനധികൃതമായി കടത്തിക്കൊണ്ട് വന്ന് ഇയാൾ വിൽപന നടത്തി വരുകയായിരുന്നു. ഇവർക്ക് അനധികൃതമായി മദ്യം എത്തിച്ചു നൽകുന്ന മലയാളികളായ മറ്റുള്ളവർക്കു വേണ്ടിയുള്ള പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. പ്രതി സഞ്ചരിച്ചിരുന്ന ഡിസ്കവർ ബൈക്കും എക്സ്സൈസ് കസ്റ്റഡിയിൽ എടുത്തു. പ്രിവന്‍റിവ് ഓഫിസർ എം.വി. അഷറഫ്, സിവിൽ എക്സൈസ് ഓഫിസർ വിനേഷ്, ടി.വി. വിനീത്, ഷൈജു എന്നിവരും മദ്യം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ക്രിസ്​മസ് -ന്യൂഇയർ സ്പെഷ്യൽ ഡ്രൈവി‍ൻെറ ഭാഗമായി തളിപ്പറമ്പി‍ൻെറ വിവിധ പ്രദേശങ്ങളിൽ എക്​​ൈസസ്​ പരിശോധന കർശനമാക്കിയിട്ടുണ്ട്.
Show Full Article
TAGS:
Next Story