Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right531 പേര്‍ക്കുകൂടി...

531 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
531 പേര്‍ക്കുകൂടി കോവിഡ് രോഗസ്ഥിരീകരണ നിരക്ക് 8.14 ശതമാനംകണ്ണൂർ: ജില്ലയില്‍ ബുധനാഴ്ച 531 പേര്‍ക്ക് കോവിഡ് സ്​ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 511 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 8.14 ശതമാനമാണ്​. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് കേസുകള്‍ 2,71,436 ആയി. ഇവരില്‍ 311 പേര്‍ രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 2,64,634 ആയി. 1891 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 3732 പേര്‍ ചികിത്സയിലാണ്. 3345 പേര്‍ വീടുകളിലും 387 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളത് 16,521 പേരാണ്. 16,171 പേര്‍ വീടുകളിലും 350 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 21,11,419 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 21,10,769 എണ്ണത്തി​ൻെറ ഫലം വന്നു. 650 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.---––––––മൊബൈല്‍ ആർ.ടി.പി.സി.ആര്‍ പരിശോധനവ്യാഴാഴ്​ച മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആർ.ടി.പി.സി.ആര്‍ പരിശോധന നടത്തും. പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം, ചന്തപ്പുര സാംസ്‌കാരിക നിലയം, ഗവ. ഹൈസ്‌കൂള്‍ മയ്യില്‍, വയോജന വിശ്രമ കേന്ദ്രം കായലോട്, എല്‍.സി.എം ലൈബ്രറി തൂവക്കുന്ന് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ച രണ്ടുവരെയും രാമന്തളി പ്രാഥമികാരോഗ്യകേന്ദ്രം, കീഴ്പ്പള്ളി ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രം, നാറാത്ത് പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെയും പാരിഷ് ഹാള്‍ കരിക്കോട്ടക്കരി, കാരുണ്യ ക്ലിനിക്ക്​ കുടുക്കിമൊട്ട, എട്ടിക്കുളം പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ച രണ്ട് മുതല്‍ നാലുവരെയും അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 10 മുതല്‍ മൂന്നുവരെയുമാണ് പരിശോധന.
Show Full Article
TAGS:
Next Story