Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM IST43 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെൻറ് സോണില്‍
text_fieldsbookmark_border
43 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മൻെറ് സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 43 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മൻെറ് സോണുകളായി കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് (14), ആറളം (17), അഴീക്കോട് (19), ചപ്പാരപ്പടവ് (എട്ട്), ചെറുതാഴം (എട്ട്,17), ചിറക്കല്‍ (23), ചിറ്റാരിപറമ്പ് (14), ധര്‍മടം (എട്ട്, ഒമ്പത്), എരമം കുറ്റൂര്‍ (12), എരഞ്ഞോളി (12), എരുവേശ്ശി (മൂന്ന്), ഇരിട്ടി നഗരസഭ (ഒന്ന്, നാല്,11,16), കതിരൂര്‍ (ഒന്ന്, ഏഴ്), കല്യാശ്ശേരി (13), കാങ്കോല്‍ ആലപ്പടമ്പ (ഏഴ്), കണ്ണൂര്‍ കോര്പറേഷന് (16,36), കൂടാളി (ആറ്), കൂത്തുപറമ്പ് നഗരസഭ (14), കോട്ടയം മലബാര്‍ (രണ്ട്), കുന്നോത്തുപറമ്പ് (രണ്ട്), മാലൂര്‍ (10), മാങ്ങാട്ടിടം (മൂന്ന്), മട്ടന്നൂര്‍ നഗരസഭ (ആറ്), മാട്ടൂല്‍ (നാല്), മുണ്ടേരി (18), മുഴക്കുന്ന് (രണ്ട്, നാല്), മുഴപ്പിലങ്ങാട് (രണ്ട്,എട്ട്), പയ്യന്നൂര്‍ നഗരസഭ (40), പെരളശ്ശേരി (10), പെരിങ്ങോം വയക്കര (ഒന്ന്), പിണറായി (എട്ട്), കീഴല്ലൂര്‍ (നാല്) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ എരമം കുറ്റൂര്‍ (എട്ട്), പന്ന്യന്നൂര്‍ (13) എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്ന്‍മൻെറ് സോണാക്കും. നേരത്തേ കണ്ടെയ്ന്‍മൻെറ് സോണില്‍ ഉള്‍പ്പെട്ടിരുന്ന നടുവില്‍ (15), കീഴല്ലൂര്‍ (10), പാനൂര്‍ നഗരസഭ (25,37), ചൊക്ലി (ഒമ്പത്,10) എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story