കേരള ചിക്കൻ; വളർത്തുകൂലിയായി ഒരുവർഷം ലഭിച്ചത് 40 ലക്ഷം
text_fieldsRepresentational Image
കണ്ണൂർ: കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയിൽ വളർത്തുകൂലിയായി കഴിഞ്ഞവർഷം വനിതകൾക്ക് ലഭിച്ചത് 40 ലക്ഷം രൂപ. നിലവിൽ ജില്ലയിൽ 21 ഫാമുകളാണ് പ്രവർത്തിക്കുന്നത്. കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതിയിൽ ജില്ലയിൽ 21 ഫാമുകളാണ് പ്രവർത്തിക്കുന്നത്1,000 മുതൽ പരമാവധി 10,000 വരെ കോഴികളെ വളർത്തിയാണ് കുടുംബശ്രീ അംഗങ്ങൾ നേട്ടം കൊയ്തത്.
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയിൽ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ കർഷകർക്ക് കമ്പനി ലഭ്യമാക്കും. വളർച്ചയെത്തി 45 ദിവസത്തിനുള്ളിൽ കമ്പനിതന്നെ കുടുംബശ്രീയുടെ ഔട്ട്ലറ്റുകൾ വഴിയാണ് ഇറച്ചിക്കോഴി വിപണനം നടത്തുന്നത്.
നല്ല നിലയിൽ പരിപാലിക്കുന്നവർക്ക് 40 ദിവസം കൂടുമ്പോൾ രണ്ടു മുതൽ രണ്ടര ലക്ഷം രൂപ വരെ സമ്പാദിക്കാൻ കഴിയും. 2023 മുതലാണ് ജില്ലയിൽ പദ്ധതി നടപ്പാക്കിയത്.
കോഴിയിറച്ചിയുടെ അമിത വിലക്ക് പരിഹാരം കണ്ടെത്തുക, സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുക, കേരളത്തിലെ ആഭ്യന്തര വിപണിയുടെ 50 ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉൽപാദിപ്പിച്ച് വിപണനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് സർക്കാർ പദ്ധതിക്ക് തുടക്കം കുറിച്ചത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകൾക്ക് പിന്നാലെ ജില്ലയിലും നടപ്പാക്കിയ പദ്ധതി വിജയത്തിലേക്ക് കടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

