Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാലുലക്ഷം തട്ടിയ...

നാലുലക്ഷം തട്ടിയ സംഭവം: പ്രതിയെ പൊലീസ് പിടികൂടി

text_fields
bookmark_border
നാലുലക്ഷം തട്ടിയ സംഭവം: പ്രതിയെ പൊലീസ് പിടികൂടി
cancel
camera_alt

ബോ​ബി ഫി​ലി​പ്പ്

കേ​ള​കം: ബാ​ങ്കി​ൽ പ​ണ​യ​ത്തി​ലി​രി​ക്കു​ന്ന സ്വ​ർ​ണം തി​രി​ച്ചെ​ടു​ത്ത് വി​ൽ​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ജ്വ​ല്ല​റി ഉ​ട​മ​യി​ൽ നി​ന്ന് നാ​ലു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും പ​ക​രം മു​ക്കു​പ​ണ്ടം ന​ൽ​കി മു​ങ്ങു​ക​യും ചെ​യ്ത കേ​സി​ൽ ഇ​ടു​ക്കി ബൈ​സ​ൺ വാ​ലി സ്വ​ദേ​ശി ബോ​ബി ഫി​ലി​പ്പി​നെ​ കേ​ള​കം പൊ​ലീ​സ് ഗോ​വ​യി​ൽ വെ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​ള​ക​ത്തെ ജ്വ​ല്ല​റി ഉ​ട​മ വെ​ളി​യ​ത്ത് വി​ജ​യ​കു​മാ​റാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്.

ഈ ​മാ​സം ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കേ​ള​കം ഗ്രാ​മീ​ൺ ബാ​ങ്കി​ൽ മൂ​ന്ന​ര ല​ക്ഷം രൂ​പ​ക്ക് പ​ണ​യം വെ​ച്ചി​ട്ടു​ള്ള അ​ഞ്ചു പ​വ​ന്റെ മാ​ല തി​രി​ച്ചെ​ടു​ക്കാ​ൻ സ​ഹാ​യി​ച്ചാ​ൽ അ​ത് ജ്വ​ല്ല​റി​ക്ക് ത​ന്നെ വി​ൽ​ക്കാ​മെ​ന്ന് ബോ​ബി ജ്വ​ല്ല​റി ഉ​ട​മ​യെ വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ബാ​ങ്കി​ന് പു​റ​ത്തു​വെ​ച്ച് നാ​ലു ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ പ്ര​തി, ബാ​ങ്കി​ൽ നി​ന്ന് തി​രി​ച്ചെ​ടു​ത്ത​താ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​ജ​യ​കു​മാ​റി​ന് മു​ക്കു​പ​ണ്ടം ന​ൽ​കി പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ്ര​തി​യാ​യ ബോ​ബി ഫി​ലി​പ്പി​ന് കോ​ത​മം​ഗ​ല​ത്ത് മാ​ത്രം സ​മാ​ന​മാ​യ ഏ​ഴ് കേ​സു​ക​ളും സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​കെ 42 കേ​സു​ക​ളും നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കൂ​ത്ത്പ​റ​മ്പ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudaccusedincidentPolicearrestedFour lakh rupees
News Summary - 4 Lakh Fraud: Suspect Arrested
Next Story