Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:38 AM IST Updated On
date_range 20 Feb 2022 5:38 AM IST39 ദിവസത്തിനിടെ മൂന്ന് വീടുകൾ നിർമിക്കാനൊരുങ്ങി പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്
text_fieldsbookmark_border
പാനൂർ: മൂന്ന് നിർധന കുടുംബങ്ങൾക്ക് മാർച്ച് 29ന് മുമ്പ് മൂന്ന് വീടുകളുടെ പണി പൂർത്തിയാക്കി താക്കോൽ കൈമാറാനുള്ള ഒരുക്കത്തിലാണ് പന്ന്യന്നൂർ പഞ്ചായത്ത്. ലൈഫ് മിഷനിൽ പെടുത്തിയാണ് വീടുപണി നടത്തുന്നത്. സ്രാമ്പിയിലെ നൂർജഹാൻ കോട്ടേജിലെ സി.എം. മൊയ്തു, അരയാക്കൂൽ ചന്ത്രോത്തെ പി.പി. സൈബുന്നീസ, പന്ന്യന്നൂർ നെല്ലിയുള്ളതിലെ എം. മറിയു എന്നിവർക്കാണ് വീട് നിർമിക്കുന്നത്. കൂരാറ സ്വദേശിയായ ദാസൻ ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലം സെന്‍റിന് 75,000 രൂപക്ക് നൽകിയ 8.75 സെൻ്റ് സ്ഥലത്താണ് മൂന്ന് വീടുകൾ നിർമിക്കുന്നത്. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. അശോകൻ കുറ്റിയടിക്കൽ നടത്തി. ജനകീയ കമ്മിറ്റി ചെയർമാൻ കെ. നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ.പി. രമ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി. ഹരിദാസ്, പഞ്ചായത്തംഗങ്ങളായ കെ. ബിജു, കെ. സുനിത, എം.വി. ബീന, കെ. ജയരാജൻ, എൻ. ഉണ്ണി മാസ്റ്റർ, നാസർ കോട്ടയിൽ, റഫീഖ് പാറയിൽ, കെ. ഹനീഫ, പി.സി. ഖാദർകുട്ടി, വി.പി. അബ്ദുസലാം, നിസാർ സഫ എന്നിവർ സംസാരിച്ചു. ജനകീയ കമ്മിറ്റി കൺവീനർ ടി.ടി. അഷ്കർ സ്വാഗതവും ട്രഷറർ കാസിം അൽ ഹിക്മ നന്ദിയും പറഞ്ഞു. 420 സ്ക്വയർ ഫീറ്റിൽ ആറരലക്ഷം രൂപയുപയോഗിച്ചാണ് വീടുകൾ നിർമിക്കുക. 12 ലക്ഷം രൂപ സർക്കാറിൽ നിന്ന് ലഭിക്കും. ബാക്കി തുക സമാഹരിക്കാൻ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് നാട്ടുകാർ പ്രവർത്തനമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
