Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊട്ടിയൂരിലെ 60 ആദിവാസി വീടുകൾ ഇരുട്ടിലായിട്ട് മൂന്ന് വർഷം

text_fields
bookmark_border
കൊട്ടിയൂരിലെ 60 ആദിവാസി വീടുകൾ ഇരുട്ടിലായിട്ട് മൂന്ന് വർഷം
cancel

കൊട്ടിയൂർ: മൂന്ന് കൊല്ലമായി വൈദ്യുതി വിച്ഛേദിക്കപ്പെട്ട കൊട്ടിയൂരിലെ അറുപത് ആദിവാസി വീടുകൾ. കൊട്ടിയൂർ പഞ്ചായത്തിലെ എരട്ടത്തോട്, അമ്പായത്തോട്, ചുങ്കക്കുന്ന്, കല്ലംതോട്, വെറ്റിലക്കൊല്ലി, മന്ദംചേരി, നെല്ലിയോടി, താഴെ പാൽചുരം, മേലെ പാൽചുരം, വെള്ളൂന്നി, വെങ്ങലൊടി ഉന്നതികളിലെ അറുപത് വീടുകളിലെ വൈദ്യുതി കണക്ഷനാണ് കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് വിഛേദിക്കപ്പെട്ടത്.

കൊട്ടിയൂർ പഞ്ചായത്തിലെ ഉന്നതിയിലെ 60 ഓളം വീടുകളിലെ വൈദ്യുതി മൂന്ന് വർഷമായി വിച്ഛേദിക്കപെട്ടിരിക്കുകയാണ്. വളരെ പ്രയാസപ്പെട്ട് ജീവിക്കുന്ന ഉന്നതിയിലെ ആളുകൾ ഇഴജന്തുക്കളെ ഭയന്നും വിദ്യാർഥികൾക്ക് പഠിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ് അവർ അവിടെ ജീവിച്ചുകൊണ്ടിരിക്കുന്നത്.

നിരന്തരം ബില്ല് കുടിശ്ശികയാവുകയും ബിൽ തുക കനത്ത താകുകയും ചെയ്തതോടെയാണ് ഉന്നതി വീടുകളിൽ കണക്ഷൻ വിച്ഛേദിക്കപ്പെട്ടത്. ഇതിൽ 800 രൂപ മുതൽ 28912 രൂപ വരെ കുടിശ്ശികയുള്ളവരുണ്ട്. ഗുണമേന്മയില്ലാത്ത വിധം വയറിങ് സാമഗ്രികൾ ഉപയോഗിച്ചതിനെ തുടർന്ന് വൈദ്യുതി ചോർച്ചയുണ്ടായതും മീറ്റർ ബില്ല് തുക വർധിക്കാനിടയായി. വന്യജീവി ശല്യം രൂക്ഷമായ പ്രദേശത്തെ ഉന്നതികളിലെ വീടുകൾ ഇരുട്ടിലായത് ജനജീവിതവും ദുരിതപൂർണമായിട്ടുണ്ട്.

മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

കേ​ള​കം: കൊ​ട്ടി​യൂ​രി​ലെ അ​റു​പ​ത് ആ​ദി​വാ​സി വീ​ടു​ക​ളി​ൽ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​ത് ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സി​ക്ര​ട്ട​റി ശ​കീ​ബ് കേ​ളോ​ത്ത് മു​ഖ്യ​മ​ന്ത്രി, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മം ,വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്കും ജി​ല്ലാ ക​ല​ക്ട​ർ​ക്കും നി​വേ​ദ​നം ന​ൽ​കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 3 Years in Darkness: Power Cut Leaves 60 Tribal Houses in Kottiyoor
Next Story