Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right23 കിലോ കഞ്ചാവും...

23 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി

text_fields
bookmark_border
23 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി
cancel
camera_alt

നി​സാ​മു​ദ്ദീ​ൻ

ക​ണ്ണൂ​ർ: ചാ​ലാ​ട് എ​ക്​​സൈ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടു​മു​റ്റ​ത്ത്​ കാ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 23 കി​ലോ ക​ഞ്ചാ​വും വീ​ട്ടി​ൽ​നി​ന്ന്​ 957 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ജ​ന്ന​ത്ത് വീ​ട്ടി​ൽ നി​സാ​മു​ദ്ദീ​നെ അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്​​മെൻറ് ആ​ൻ​ഡ് ആ​ൻ​റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജ​നാ​ർ​ദ​ന​​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

സം​സ്ഥാ​ന എ​ക്സൈ​സ് എ​ൻ​ഫോ​ഴ്​​സ്​​മെൻറ് സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​അ​നി​ൽ കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ഹാ​ഷി​ഷ് ഓ​യി​ൽ, ക​ഞ്ചാ​വ് തു​ട​ങ്ങി​യ വ​ലി​യ മ​യ​ക്കു​മ​രു​ന്നു​ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ നി​സാ​മു​ദ്ദീ​ൻ. ഇ​യാ​ൾ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ മൊ​ത്ത​മാ​യി സാ​ധ​ന​ങ്ങ​ളെ​ത്തി​ച്ച് ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ​ക്ക്​ കൈ​മാ​റു​ക​യാ​ണ് പ​തി​വ്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി​ജി​ൽ കു​മാ​ർ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ എ​ൻ.​ടി. ധ്രു​വ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി.​പി. ശ്രീ​കു​മാ​ർ, സി. ​പ​ങ്ക​ജാ​ക്ഷ​ൻ, എം. ​സ​ജി​ത്ത്, ടി.​വി. ദി​വ്യ, ടി.​കെ. ഷാ​ൻ, എം. ​പ്ര​വീ​ൺ, സീ​നി​യ​ർ ഡ്രൈ​വ​ർ കെ. ​ഇ​സ്മാ​യി​ൽ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newsnarcotic case
News Summary - 23 kg of cannabis and hashish oil seized
Next Story