Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 12:07 AM GMT Updated On
date_range 25 Jan 2022 12:07 AM GMT23 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി
text_fieldsകണ്ണൂർ: ചാലാട് എക്സൈസ് നടത്തിയ പരിശോധനയിൽ വീട്ടുമുറ്റത്ത് കാറിൽ സൂക്ഷിച്ചിരുന്ന 23 കിലോ കഞ്ചാവും വീട്ടിൽനിന്ന് 957 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. സംഭവത്തിൽ ജന്നത്ത് വീട്ടിൽ നിസാമുദ്ദീനെ അറസ്റ്റ് ചെയ്തു. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മൻെറ് ആൻഡ് ആൻറി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മൻെറ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. അനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. കണ്ണൂർ നഗരത്തിൽ ഹാഷിഷ് ഓയിൽ, കഞ്ചാവ് തുടങ്ങിയ വലിയ മയക്കുമരുന്നുകൾ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ നിസാമുദ്ദീൻ. ഇയാൾ ബംഗളൂരുവിൽനിന്ന് മൊത്തമായി സാധനങ്ങളെത്തിച്ച് ചില്ലറ വിൽപനക്കാർക്ക് കൈമാറുകയാണ് പതിവ്. എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാർ, പ്രിവൻറിവ് ഓഫിസർ എൻ.ടി. ധ്രുവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ വി.പി. ശ്രീകുമാർ, സി. പങ്കജാക്ഷൻ, എം. സജിത്ത്, ടി.വി. ദിവ്യ, ടി.കെ. ഷാൻ, എം. പ്രവീൺ, സീനിയർ ഡ്രൈവർ കെ. ഇസ്മായിൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ---------------- photo: kanjav nisamudhin kanjav packet
Next Story