Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:38 AM IST Updated On
date_range 20 Feb 2022 5:38 AM IST22.02.2022 അത്യപൂര്‍വ ദിനം; നാടെങ്ങും വേറിട്ട പരിപാടികള്‍
text_fieldsbookmark_border
ഈ മാതൃകയിലെ അടുത്ത തീയതി 30.03.3003 മട്ടന്നൂര്‍: ഈ നൂറ്റാണ്ടിലെ അത്യപൂര്‍വദിനമായ 22.02.2022നെ വരവേല്‍ക്കാൻ നാടെങ്ങും വേറിട്ട പരിപാടികള്‍. വിവിധ സംഘടനകളാണ് ഈ ദിനത്തെ വരവേല്‍ക്കാൻ ഒരുങ്ങുന്നത്. 22.02.2022 എന്നത് വലത്തുനിന്ന് ഇടത്തോട്ടു വായിച്ചാലും ഇങ്ങനെ തന്നെ കിട്ടും. ഇതിനുമുമ്പ് ഈ നൂറ്റാണ്ടിലെ ഇത്തരം ആദ്യദിനം 10.02.2001 ആയിരുന്നു. പിന്നീടു വന്നത് 20.02.2002 ആയിരുന്നു. പിന്നീട് 01.02.2010, 11.02.2011, 21.02.2012 എന്നിവയായിരുന്നു അടുത്ത തീയതികള്‍. പിന്നീട് 02.02.2020 ആയിരുന്നു വേറിട്ട തീയതി. 12.02.2021 ഉം വേറിട്ട തീയതി തന്നെയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ 19.9.1991 വേറിട്ട തീയതിയായിരുന്നു. 19.9.91 എന്നെഴുതിയാലും ഇത്തരം ഗണത്തില്‍ വരും. എന്നാല്‍, 19.09.1991 എന്നെഴുതിയാല്‍ പ്രത്യേകത ഇല്ലതാനും. ഈ നൂറ്റാണ്ടിലുണ്ടായ 20.01.2001, 20.03.2003, 20.04.2004, 20.05.2005, 20.06.2006, 20.07.2007, 20.08.2008, 20.09.2009, 20.10.2010, 20.11.2011, 20.12.2012 എന്നിവ മറ്റൊരു ഗണത്തിൽപെട്ട തീയതിയായിരുന്നു. ഇനിവരുന്ന 03.02.2030, 13.02.2031 തുടങ്ങിയവക്കും പ്രത്യേകതകള്‍ ഉണ്ടെങ്കിലും 22.02.2022, 20.02.2002, 02.02.2020 എന്നിവയില്‍ രണ്ടക്കങ്ങള്‍ മാത്രമേ ഉള്ളൂവെന്നത് ഏറെ പ്രത്യേകതയാണ്. 22.02.2022 മാതൃകയില്‍ രണ്ടക്കം മാത്രമുള്ളതും ഇടത്തോട്ടും വലത്തോട്ടും ഒരേപോലെ വായിക്കാന്‍ കഴിയുന്നതുമായ അടുത്ത തീയതി ഇനി അടുത്ത നൂറ്റാണ്ടില്‍ 11.12.2111 ഉം പിന്നീടുള്ളത് 21.12.2112 ഉം 22.12.2122 ഉം മാത്രമാണ്. 20.02.2002 മാതൃകയിലെ തീയതി ഇനി വരുന്നത് അടുത്ത സഹസ്രാബ്ദത്തില്‍ 30.03.3003ന് മാത്രവും! തീയതികളുടെ പ്രത്യേകതകള്‍ ഒട്ടേറെ വിദേശ രാജ്യങ്ങള്‍ ആഘോഷമാക്കാറുണ്ട്. ഇന്ത്യയില്‍ പൊതുവേ തീയതികളുടെ പ്രത്യേകത ആഘോഷിക്കാറില്ലെങ്കിലും ഗണിത ഗവേഷകര്‍ ഇക്കാര്യത്തില്‍ ഏറെ തൽപരരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story