ജില്ലയിൽ 21.09 ലക്ഷം വോട്ടർമാർ
text_fieldsവോട്ടേഴ്സ് ലിസ്റ്റ്
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ ജില്ലയിൽ 21,09,957 വോട്ടർമാർ. 9,73,629 പുരുഷൻമാർ, 11,36,315 സ്ത്രീകൾ, 13 ട്രാൻസ്ജെൻഡർമാർ എന്നിങ്ങനെയാണ് ഈ കണക്ക്. 351 പേർ പ്രവാസി വോട്ടർമാരാണ്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ വോട്ടർമാരുടെ എണ്ണത്തേക്കാൾ 73,018 വോട്ടർമാർ അധികമാണ്. 2020ൽ 20,36,939 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. കരട് വോട്ടർ പട്ടികയേക്കാൾ 1,28,218 വോട്ടർമാർ കൂടിയിട്ടുണ്ട്.
കരട് വോട്ടർപട്ടികയിൽ ജില്ലയിൽ 19,81,739 വോട്ടർമാരാണുണ്ടായത്. 9,15,410 പുരുഷന്മാരും 10,66,319 സ്ത്രീകളും 10 ട്രാൻസ്ജെൻഡർമാരുമായിരുന്നു കരട് പട്ടികയിൽ ഉണ്ടായിരുന്നത്. 2025 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. പട്ടിക തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും പരിശോധനക്ക് ലഭിക്കും.
സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ടർമാരുള്ള കോർപറേഷൻ കണ്ണൂർ ആണ്. 1,91,835 വോട്ടർമാരാണുള്ളത്. 87,135 പുരുഷൻമാരും 104,700 സ്ത്രീ വോട്ടർമാരുമാണുള്ളത്. പ്രവാസി വോട്ടർമാരായി എട്ട് പേരും. കരട് പട്ടികയിലേതിനേക്കാൾ 9,898 വോട്ടർമാർ അന്തിമപട്ടികയിൽ കൂടി. മട്ടന്നൂർ നഗരസഭയിൽ അന്തിമ വോട്ടർപട്ടികയിൽ കരട് പട്ടികയേക്കാൾ 169 വോട്ടർമാരുടെ കുറവുണ്ടായി. കരട് പട്ടികയിൽ 38,403 വോട്ടർമാരാണുണ്ടായിരുന്നത്. ജില്ലയിൽ കരട് പട്ടികയിൽ ഒട്ടേറെ പേരെ ഒഴിവാക്കിയത് വിവാദമായിരുന്നു.
വോട്ടർമാർ: നഗരസഭ കണക്ക്
(കരട് പട്ടിക, അന്തിമ പട്ടിക ക്രമത്തിൽ)
തളിപ്പറമ്പ് - 33427- 34718
കൂത്തുപറമ്പ് - 23858- 25833
തലശ്ശേരി - 70151- 72453
പയ്യന്നൂർ - 58396- 61663
മട്ടന്നൂർ - 38403-38234
ഇരിട്ടി - 32466- 35129
പാനൂർ - 49339- 53614
ശ്രീകണ്ഠാപുരം - 27782- 28616
ആന്തൂർ - 21534- 23401
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

