കണ്ണൂരില്‍ തുടര്‍ച്ചയായ സ്വര്‍ണവേട്ട; രണ്ടുദിവസത്തിനുള്ളില്‍ പിടികൂടിയത് 2.6 കിലോ
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തുടര്‍ച്ചയായ സ്വര്‍ണവേട്ട. രണ്ടുദിവസത്തിനുള്ളില്‍ പിടികൂടിയത് 2.6 കിലോ സ്വര്‍ണം.
വ്യാഴാഴ്ച കസറ്റംസ് പരിശോധനയില്‍ കാസർകോട് സ്വദേശികളായ അബ്ദുൽ ഷംറൂദ്, മൊയ്തീന്‍കുഞ്ഞി എന്നിവരില്‍നിന്ന് 768 ഗ്രാം, 782 ഗ്രാം എന്നിങ്ങനെ സ്വർണം കണ്ടെത്തി. ഇരുവരും അടിവസ്ത്രത്തില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണക്കടത്തിനു ശ്രമിച്ചത്.
വെള്ളിയാഴ്ച കസ്റ്റംസും ഡി.ആര്.ഐയും നടത്തിയ സംയുക്ത പരിശോധനയില്‍ കാസർകോട് ചിത്താരി സ്വദേശി ഷിഹാബില്‍നിന്ന് 1,048 ഗ്രാം സ്വർണവും കണ്ടെത്തി.
രണ്ടുദിവസത്തിനുള്ളില്‍ 1.28 കോടി രൂപ മൂല്യമുള്ള 2,598 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ മാത്രം കണ്ണൂരില്‍നിന്ന് കാല് ക്വിൻറല്‍ സ്വർണം പിടികൂടിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടയില്‍ ഒന്നര ക്വിൻറലോളം സ്വർണമാണ് ഇവിടെനിന്ന് പിടികൂടിയത്.