കുട്ടിമോഷ്ടാവിനെ 24 മണിക്കൂറിനകം പൊലീസ് പൊക്കി
text_fieldsകൂത്തുപറമ്പ്: ടി.വി.എസ് ഷോറൂമിൽനിന്ന് ഇരുചക്ര വാഹനവുമായി കടന്ന മോഷ്ടാവിനെ 24 മണിക്കൂറിനകം പൊലീസ് പൊക്കി. കണ്ണവം സ്വദേശിയായ കുട്ടിമോഷ്ടാവാണ് പൊലീസ് പിടിയിലായത്. സ്ഥിരം കുറ്റവാളിയായ 16കാരനാണ് ബൈക്കുമായി കടന്നുകളഞ്ഞത്. മനോവൈകല്യമുള്ള കുട്ടി നേരത്തെയും പല സ്ഥലങ്ങളിൽനിന്നും ബൈക്ക് ഉൾപ്പെടെ മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചയോടെയാണ് കൂത്തുപറമ്പ് എലിപ്പറ്റിച്ചിറയിലുള്ള ടി.വി.എസ് ഷോറൂമിൽനിന്നും ബൈക്കുമായി കടന്നത്. സർവിസ് ചെയ്ത ശേഷം ഷോറൂമിൽ നിർത്തിയിട്ടതായിരുന്നു ബൈക്ക്. സി.സി.ടി.വി പൊലീസ് പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെപ്പറ്റി സൂചന ലഭിച്ചത്. സൈബർ സെൽ സഹായത്തോടെ ഇയാളെ വലയിലാക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയം പരിസരത്തുനിന്നാണ് മോഷ്ടാവിനെ പൊക്കിയത്.
കൂത്തുപറമ്പ് സി.ഐ ബിനു മോഹൻ, എസ്.ഐമാരായ കെ.ടി. സന്ദീപ്, പി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.

