Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right1583 പേര്‍ക്കുകൂടി...

1583 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
1583 പേര്‍ക്കുകൂടി കോവിഡ് രോഗനിരക്ക്​ 17.34 ശതമാനം​ കണ്ണൂർ: ജില്ലയില്‍ വെള്ളിയാഴ്ച 1583 പേര്‍ക്ക് കോവിഡ്​ സ്​ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 1557 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറുപേര്‍ക്കും 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 17.34 ശതമാനമാണ്​ രോഗസ്​ഥിരീകരണ നിരക്ക്​. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത പോസിറ്റിവ് കേസുകള്‍ 2,42,098 ആയി. ഇവരില്‍ 1529 പേര്‍ വെള്ളിയാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 2,29,257 ആയി. 1496 പേര്‍ മരിച്ചു. 9114 പേര്‍ ചികിത്സയിലാണ്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 34,078 പേരാണ്. ഇതില്‍ 33,082 പേര്‍ വീടുകളിലും 996 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 18,61,979 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 18,61,224 എണ്ണത്തിന്‍റെ ഫലം വന്നു. 755 എണ്ണത്തിന്‍റെ ലഭിക്കാനുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story