Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:29 AM IST Updated On
date_range 8 Jan 2021 5:29 AM IST151 പേര്‍ക്കുകൂടി കോവിഡ്; 135 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
text_fieldsbookmark_border
കണ്ണൂർ: ജില്ലയില്‍ വ്യാഴാഴ്ച 151 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 135 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ആറു പേര്‍ വിദേശത്തുനിന്ന് എത്തിയതും അഞ്ചു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റിവ് കേസുകള്‍ 41,151 ആയി. 485 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 37,929 ആയി. 213 പേര്‍ കൊവിഡ് മൂലം മരിച്ചു. 2619 പേര്‍ ചികിത്സയിലാണ്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12749 പേരാണ്. ജില്ലയില്‍നിന്ന് ഇതുവരെ 4,06,971 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 4,06,706 എണ്ണത്തിൻെറ ഫലം വന്നു. 265 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story