ഫുട്ബാൾ കളിക്കുന്നതിനിടെ 15കാരന് കിണറ്റിൽ വീണ് ഗുരുതര പരിക്ക്; പാനൂർ ഫയർഫോഴ്സ് രക്ഷകരായി
text_fieldsകിണറ്റിൽ വീണ അഫ്സാനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു
പാനൂർ: ചെണ്ടയാട് അക്കാനിശ്ശേരിയിൽ ഫുട്ബാൾ കളിക്കുന്നതിനിടെ 15കാരന് കിണറ്റിൽ വീണ് ഗുരുതര പരിക്ക്. അക്കാനിശ്ശേരിയിലെ ഒ.പി ഹൗസിൽ അഫ്സാൻ അഷ്കറിനാണ് പരിക്കേറ്റത്. ഫുട്ബാളിന് പിന്നാലെ ഓടുന്നതിനിടെ അബദ്ധത്തിൽ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടുകിണറ്റിൽ വീഴുകയായിരുന്നു.
35 അടിയോളം താഴ്ചയുള്ള കിണറിൽ വെള്ളമില്ലാത്തത് രക്ഷയായെങ്കിലും ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലായിരുന്നു അഫ്സാൻ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പാനൂർ ഫയർഫോഴ്സ് ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ കെ. സുനിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ. ബിജു, വി. അഖിൽ എന്നിവർ കിണറ്റിലിറങ്ങി സ്ട്രച്ചർ നോട്ട് ഉപയോഗിച്ച് കുട്ടിയെ കിടത്തി സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ അഫ്സാനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഫയർ ഓഫിസർമാരായ വിനീഷ്, മിഥുൻ, ഹോം ഗാർഡ് വി.പി. മിഥുൻ എന്നിവരും ഒപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

