നിർത്തിയിട്ട കണ്ടെയ്നറിൽ സ്വകാര്യ ബസിടിച്ച് 14 പേർക്ക് പരിക്ക്
text_fieldsപിലാത്തറ- പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ സ്വകാര്യ ബസ് കണ്ടെയ്നർ ലോറിയിലിടിച്ചപ്പോൾ
പഴയങ്ങാടി: പിലാത്തറ-പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ എരിപുരത്ത് നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് സ്വകാര്യ ബസിടിച്ച അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ പുതിയങ്ങാടിയിലെ പ്രദീപ് കുമാർ (56), മൊട്ടമ്മലിലെ ശ്രീനന്ദ (18), കീഴറയിലെ അമൃത (19), വെങ്ങരയിലെ ജുനൈദ് (28), അടുത്തിലയിലെ ഹേമചന്ദ്രൻ (60), മുട്ടത്തെ അൻസാർ (33), മുതിയടത്തെ സുബൈദ (56), മുട്ടത്തെ ശദ (21), ഉള്ള്യേരിയിലെ സനൽ കുമാർ (58), ഇരിണാവിലെ അബ്ദുൽ സലാം (63), ചെറുകുന്നിലെ ആദിത്യ (19), രാമന്തളിയിലെ റംലത്ത് (56), കണ്ണപുരത്തെ ജ്യോതി (57), രാജൻ (78) എന്നിവരെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് അപകടം. പയ്യന്നൂരിൽ നിന്നും പറശ്ശനിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എരിപുരം കയറ്റത്തിൽ മാടായി വില്ലേജ് ഓഫിസിലേക്കുള്ള റോഡിനടുത്ത് നിയന്ത്രണം വിട്ട് കണ്ടെയ്നർ ലോറിക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്വകാര്യ ബസിന്റെ മുൻഭാഗം തകർന്ന നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

