Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 12:03 AM GMT Updated On
date_range 13 Dec 2021 12:03 AM GMT14 പേരെ ഒഴിവാക്കി; 11 പേരെ കൂട്ടിച്ചേർത്തു
text_fieldsകണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയിലേക്ക് പുതിയതായി തെരഞ്ഞെടുത്തത് 11 പേരെ. 14 പേരെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. 75 വയസ്സ് എന്ന പ്രായനിബന്ധന പ്രകാരമാണ് ഇതിൽ മിക്കവരും മാറിയത്. പി. ബാലൻ, അരക്കൻ ബാലൻ, ടി.പി. ദാമോദരൻ, ഒ.വി. നാരായണൻ, വയക്കാടി ബാലകൃഷ്ണൻ, കെ. ഭാസ്കരൻ, ഇ. കൃഷ്ണൻ, പാട്യം രാജൻ, കെ.വി. ഗോപിനാഥൻ, കെ.എം. ജോസഫ്, കെ.കെ. നാരായണൻ എന്നിവരാണ് ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട മുതിർന്ന നേതാക്കൾ. തിരുവനന്തപുരത്ത് എ.കെ.ജി സൻെറർ ചുമതലയിലേക്ക് മാറിയ ബിജു കണ്ടെക്കെയും സംസ്ഥാന സമിതി അംഗങ്ങളായ പി. ജയരാജൻ, എ.എൻ. ഷംസീർ എം.എൽ.എ എന്നിവരും ജില്ല കമ്മിറ്റിയിൽ നിന്ന് ഒഴിവായി. സംസ്ഥാന സമിതി അംഗമെന്ന നിലക്ക് പി. ജയരാജനും എ.എൻ. ഷംസീറിനും തുടർന്നും ജില്ല കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാം. കെ. പത്മനാഭൻ, അഡ്വ. എം. രാജൻ, കെ.ഇ. കുഞ്ഞബ്ദുല്ല, കെ. ശശിധരൻ, കെ.സി. ഹരികൃഷ്ണൻ, മനു തോമസ്, എ.കെ. മുരളി, കെ. ബാബുരാജ്, പി. ശശിധരൻ, കെ. മോഹനൻ, ടി. ഷബ്ന എന്നിവരാണ് ജില്ല കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ. വർഗബഹുജന പ്രാതിനിധ്യവും ന്യൂനപക്ഷ, ആദിവാസി, വനിത സാന്നിധ്യവും പരിഗണിച്ചാണ് ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തതെന്ന് ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
Next Story