Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആദ്യദിനം വീട്ടിൽ...

ആദ്യദിനം വീട്ടിൽ വോട്ട് ചെയ്ത് 1308 പേർ

text_fields
bookmark_border
vote
cancel

ക​ണ്ണൂ​ർ: ലോ​ക്‌​സ​ഭ തെര​ഞ്ഞെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ പാ​ര്‍ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ല്‍ വീ​ട്ടി​ലെ​ത്തി വോ​ട്ട് ചെ​യ്യി​പ്പി​ക്ക​ലി​ന് തു​ട​ക്ക​മാ​യി. ഏ​ഴു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​ദ്യ​ദി​നം 1308 പേ​ർ പോ​സ്റ്റ​ലി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും 85 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​രു​ടെ​യു​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ആ​ദ്യ​ദി​നം 85 വ​യ​സ് ക​ഴി​ഞ്ഞ 1008 പേ​രും 300 ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​ണ് പോ​സ്റ്റ​ൽ വോ​ട്ടി​ങ് സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ല​റ്റു​ക​ൾ തി​ങ്ക​ഴാ​ഴ്ച രാ​ത്രി ത​ന്നെ ഉ​പ​വ​ര​ണാ​ധി​കാ​രി​ക്ക് കൈ​മാ​റി സ്‌​ട്രോ​ങ്ങ് റൂ​മി​ലേ​ക്ക് മാ​റ്റി. ക​ണ്ണൂ​ര്‍ പാ​ര്‍ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 10960 പേ​രാ​ണ് പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ന് അ​ര്‍ഹ​രാ​യി​ട്ടു​ള്ള​ത്. ഏ​ഴ് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 149 ടീ​മു​ക​ളാ​യാ​ണ് വോ​ട്ട് ചെ​യ്യി​പ്പി​ക്കു​ന്ന​ത്.

വീ​ട്ടി​ലെ​ത്തി വോ​ട്ട് ചെ​യ്യി​പ്പി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ പോ​ളി​ങ് സു​താ​ര്യ​മാ​യി ന​ട​ക്കാ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍ പോ​ളി​ങ് സം​ഘ​ത്തി​നൊ​പ്പം ഉ​ണ്ടാ​ക​ണ​മെ​ന്ന് ക​ല​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍. ക​ല​ക്ട​റു​ടെ ചേം​ബ​റി​ല്‍ന​ട​ന്ന രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ക​ല​ക്ട​ര്‍ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsVote at HomeLok Sabha Elections 2024
News Summary - 1308 people voted at home on the first day
Next Story