12കാരൻ ബൈക്കോടിച്ചു; പിതാവിന് 13,500 രൂപ പിഴ
text_fieldsഇരിട്ടി: 12കാരനായ മകൻ ബൈക്കോടിച്ചതിന് ബൈക്കുടമയായ പിതാവിന് 13,500 രൂപ പിഴയീടാക്കി പൊലീസ്. ആറളം പൊലീസാണ് പ്രായപൂർത്തിയാകാത്ത മകൻ പൊതുനിരത്തിലൂടെ ബൈക്ക് ഓടിച്ചതിന് പിതാവിന് 13,500 രൂപ പിഴ ചുമത്തിയത്.
ആറളം ചെടിക്കുളത്താണ് സംഭവം. ആറാംക്ലാസ് വിദ്യാർഥിയായ 12കാരൻ പിതാവിന്റെ ബൈക്കിൽ ആറളം-ചെടിക്കുളം റോഡിൽ ചുറ്റിയടിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരിൽ ചിലർ ഇത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ആറളം എസ്.ഐ വി.വി. ശ്രീജേഷിന് കൈമാറുകയായിരുന്നു. തുടർന്ന് പൊലീസെത്തി ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ബൈക്കുടമയും കുട്ടിയുടെ പിതാവുമായ ആറളം ചെടിക്കുളത്ത് കക്കോടിലെ താഴെക്കാട്ട് യോഹന്നാനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പിഴ ഈടാക്കുകയുമായിരുന്നു.