Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപത്രിക സമർപ്പണം...

പത്രിക സമർപ്പണം പൂർത്തിയായി; ജില്ലയിൽ ആകെ 117 സ്ഥാനാർഥികൾ

text_fields
bookmark_border
പത്രിക സമർപ്പണം പൂർത്തിയായി; ജില്ലയിൽ ആകെ 117 സ്ഥാനാർഥികൾ
cancel
camera_alt

ക​ണ്ണൂ​ർ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​ഒ. മോ​ഹ​ന​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ്ര​ക​ട​ന​മാ​യെ​ത്തു​ന്നു

കണ്ണൂർ: ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലായി ആകെ 117 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ചൊവ്വാഴ്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നിരീക്ഷകരുടെ സാന്നിധ്യത്തിൽ വരണാധികാരികൾ നടത്തും. വ്യാഴാഴ്ചയാണ് നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി. അതോടെ സ്ഥാനാർഥികളുടെ പൂർണമായ ചിത്രം തെളിയും. പയ്യന്നൂർ -7, കല്യാശ്ശേരി -9, തളിപ്പറമ്പ് -15, ഇരിക്കൂർ -7, അഴീക്കോട് -11, കണ്ണൂർ -11, ധർമടം -9, തലശ്ശേരി -11, കൂത്തുപറമ്പ് -14, മട്ടന്നൂർ -9, പേരാവൂർ -14 എന്നിങ്ങനെയാണ് പത്രിക നൽകിയ സ്ഥാനാർഥികളുടെ എണ്ണം.

കണ്ണൂർ നിയമസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ടി.ഒ. മോഹനൻ തിങ്കളാഴ്ച വരണാധികാരി ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) സി. ബിജു മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. പയ്യന്നൂർ മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂർ താലൂക്ക് ഓഫിസിൽ അസി. റിട്ടേണിങ് ഓഫിസർ ജി. സുരേഷ് ബാബുവിനും അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അബ്ദുൽ കരീം ചേലേരി ഡെപ്യൂട്ടി കലക്ടർ (എൽ.എ) അനീഷിനും തളിപ്പറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ തളിപ്പറമ്പ് തഹസിൽദാർ കെ. സന്തോഷിനും നാമനിർദേശ പത്രിക സമർപ്പിച്ചു. കല്യാശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാജീവൻ കപ്പച്ചേരി വരണാധികാരി കെ.എൻ. ബിന്ദു മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു.

തളിപ്പറമ്പ് മണ്ഡലം ആം ആദ്മി പാർട്ടി സ്ഥാനാർഥി ആനപ്പള്ളി ഗോപാലൻ തളിപ്പറമ്പ് തഹസിൽദാർ കെ. സന്തോഷ് മുമ്പാകെ പത്രിക നൽകി. കല്യാശ്ശേരി മണ്ഡലം എസ്.ഡി.പിഐ സ്ഥാനാർഥി കെ.കെ. അബ്ദുൽ ജബ്ബാർ നാമനിർദേശ പത്രിക സമർപ്പിച്ചു. പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർഥികളായ വി.കെ. സന്ദീപ്, എ.പി. നാരായണൻ, എൻ.ഡി.എ സ്ഥാനാർഥി ബാലകൃഷ്ണൻ എന്നിവർ പത്രിക നൽകി. കല്യാശ്ശേരിയിൽ സ്വതന്ത്രൻ രാജീവൻ കണ്ണോത്ത്, അഡ്വ. നൗഷാദ് വാഴവളപ്പിൽ (ഐ.എൻ.സി), പ്രകാശ് എം (ബി.ജെ.പി) എന്നിവരും പത്രിക നൽകി.

അഴീക്കോട് സ്വതന്ത്രന്മാരായ ടി.പി. സുമേഷ്, വി.പി. പ്രസാദ്, വി.വി. അബ്ദുൽ കരീം, സി. അബ്ദുൽ കരീം, കെ. സുമേഷ് കുമാർ, സി.പി. റഷീദ് (ഐ.യു.എം.എൽ) എന്നിവരും പത്രിക നൽകി. കണ്ണൂരിൽ സ്വതന്ത്രന്മാരായ താഴെക്കണ്ടി മോഹനൻ, കെ. രാമചന്ദ്രൻ, കെ.കെ. അഷ്‌റഫ്, പി.കെ. വേലായുധൻ (ബി.ജെ.പി), സുരേഷ്‌കുമാർ (ഭാരതീയ ജവാൻ കിസാൻ പാർട്ടി), പി. രാജീവൻ (ഐ.എൻ.സി) എന്നിവർ പത്രിക നൽകി. കൂത്തുപറമ്പിൽ സ്വതന്ത്രന്മാരായ ഷാഹുൽ ഹമീദ്, ജയന്തി എ, ജയന്തി, റിജിൻ വി.പി.എൻ, പ്രവീൺകുമാർ, റഫീദ് എ.പി, കുഞ്ഞിക്കണ്ണൻ സി.കെ (ബി.ജെ.പി) എന്നിവർ പത്രിക നൽകി. പേരാവൂരിൽ സ്വതന്ത്രന്മാരായ വേണുഗോപാലൻ സി, സി. ഷൈലജ, ജയ്‌സൺ കെ.കെ, ശൈലജ എ.വി, സണ്ണി, സണ്ണി ജോസഫ്, കൃഷ്ണൻ (സി.പി.ഐ (എം.എൽ) ലിബറേഷൻ) എന്നിവർ പത്രിക നൽകി. മട്ടന്നൂരിൽ സ്വതന്ത്ര സ്ഥാനാർഥികളായി ടി. ചന്ദ്രൻ, സനോജ്, സുരേഷ് മാവില (ഐ.എൻ.സി), വി. മുഹമ്മദ് ബഷീർ (എസ്.ഡി.പി.ഐ), പ്രജീൽ കെ.ബി (ബി.ജെ.പി) എന്നിവർ പത്രിക നൽകി. ധർമടത്ത് സ്വതന്ത്രരായി ഷിജു ആർ.ബി, വിജയൻ എ.എം, വാടി ഹരീന്ദ്രൻ, മുഹമ്മദ് ഷമ്മാസ് (ഐ.എൻ.സി), ജിതിൻ രഘുനാഥ് (ബി.ജെ.പി) എന്നിവരും പത്രിക നൽകി. ഇരിക്കൂറിൽ കെ.ടി. സുരേഷ് കുമാർ (കേരള കോൺഗ്രസ് എം), ജോസഫ് (ആം ആദ്മി പാർട്ടി), എം.ജെ. മാത്യു (എസ്.ഡി.പിഐ), അമൽ തോമസ് (സ്വതന്ത്രൻ) എന്നിവർ പത്രിക നൽകി. തലശ്ശേരിയിൽ സ്വതന്ത്രരായ രാജൻ വി.പി, രാജൻ ഒ.പി, സി.ഒ.ടി. നസീർ, സാജു വി.പി, എ.സി. ജലാലുദ്ദീൻ (എസ്.ഡി.പി.ഐ), സുഹൈബ് കെ (ഐ.എൻ.സി) എന്നിവരും പത്രിക നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CandidatesNomination PaperKerala Assembly Election 2026
News Summary - 117 candidates in the district after Filing of nominations Process
Next Story