ലൈംഗികാതിക്രമ കേസിലെ ഒന്നാം പ്രതിക്ക് 11 വർഷം കഠിന തടവും 90,000 രൂപ പിഴയും
text_fieldsഷഫീർ, പ്രതീഷ്, ഫുഹാദ് സെനിൻ
കണ്ണൂർ: വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തിയ കേസിലെ ഒന്ന്, രണ്ട്, മൂന്ന് പ്രതികൾക്ക് കോടതി ശിക്ഷവിധിച്ചു. ഒന്നാം പ്രതിയായ മാഹി പാറക്കൽ സ്വദേശി ഷഫീറിന് (35) 11 വർഷം കഠിനതടവും 90,000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു.
രണ്ടും മൂന്നും പ്രതികളായ മാഹി പാറക്കൽ സ്വദേശി പ്രതീഷ് (38), പാലോളി വളപ്പ് സ്വദേശി ഫുഹാദ് സെനിൻ (28) എന്നിവരെ 50,000 രൂപ ബോണ്ടിൽ ഒരു വർഷത്തേക്ക് നല്ല നടപ്പിനും, ഈ കാലയളവിൽ സമാനമായ കുറ്റകൃത്യങ്ങളിലോ മറ്റേതെങ്കിലും കുറ്റകൃത്യത്തിലോ ഉൾപ്പെടാതിരിക്കാനും, മാസത്തിലെ അവസാന തിങ്കളാഴ്ച ജില്ല പ്രബേഷൻ ഓഫിസർ മുമ്പാകെ ഹാജരാകാനും, മാസത്തിൽ ഒരാഴ്ച സാമൂഹിക സേവനം നടത്തുന്നതിനും വ്യവസ്ഥകളിൽ ജാമ്യം അനുവദിച്ചു. ഇതിൽ ഏതെങ്കിലും ലംഘിച്ചാൽ ജാമ്യം റദ്ദാകുന്നതാണെന്നും തലശ്ശേരി അതിവേഗ കോടതി (പോക്സോ) ജഡ്ജി വി. ശ്രീജ ശിക്ഷവിധിച്ചു. ചൊക്ലി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ കെ. സുഭാഷ് ബാബുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.എം. ഭാസുരി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

