Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമൂന്നാംപീടികയിൽ വൻ...

മൂന്നാംപീടികയിൽ വൻ തീപിടിത്തം; കെട്ടിടം കത്തിനശിച്ചു

text_fields
bookmark_border
മൂന്നാംപീടികയിൽ വൻ തീപിടിത്തം
cancel

കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി​ക്ക​ടു​ത്ത മൂ​ന്നാം പീ​ടി​ക​യി​ൽ വ​ൻ തീ​പി​ടി​ത്തം. ക​ണ്ടേ​രി റോ​ഡി​ൽ കെ.​ബി ട്രേ​ഡ് ലി​ങ്ക്സ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. എം. ​ബാ​ല​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ, പാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ സൂ​ക്ഷി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​ത്. ഉ​ൽ​പ​ന്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

കെ​ട്ടി​ട​ത്തി​നും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ത്തി​നും തീ​പി​ടി​ച്ചു. കൂ​ത്തു​പ​റ​മ്പ്, മ​ട്ട​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷ​സേ​ന യൂ​നി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി മൂ​ന്നു​മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ ശ്ര​മ​ത്തെ തു​ട​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. തീ ​അ​ണ​ക്കു​ന്ന​തി​നി​ട​യി​ൽ ചി​ല്ലു​പൊ​ട്ടി ഫ​യ​ർ​മാ​ൻ ബി​നോ​യ്ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. അ​ഗ്നി​ക്കി​ര​യാ​യ സാ​ധ​ന​ങ്ങ​ൾ പി​ന്നീ​ട് നാ​ട്ടു​കാ​ർ നീ​ക്കം ചെ​യ്തു.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സും അ​ഗ്നി​ര​ക്ഷ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blast
News Summary - blast in moonnam peedika, building ravaged
Next Story