Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 12:07 AM GMT Updated On
date_range 26 Oct 2021 12:07 AM GMTകല്ലിക്കണ്ടി പാലം: വ്യാപാരികൾക്ക് ആശങ്ക blurb: അമ്പതോളം കടകൾ പൂേട്ടണ്ടിവരും
text_fieldsപാനൂർ: പാറാട് - ചെറ്റക്കണ്ടി റോഡിൽ പുതുക്കിപ്പണിയുന്ന കല്ലിക്കണ്ടി പാലത്തിൻെറ നിർമാണത്തിൽ ആശങ്കയിലായി വ്യാപാരി സമൂഹം. നിലവിലെ പാലത്തിൽനിന്ന് രണ്ടര മീറ്റർ ഉയരത്തിൽ പുതിയ പാലം പണിയാനാണ് പദ്ധതി. ടെൻഡർ പൂർത്തിയായതായും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. രണ്ടര മീറ്റർ ഉയരത്തിലാണ് പാലം പണിയുന്നതെങ്കിൽ പാലം മുതൽ കല്ലിക്കണ്ടി ജങ്ഷൻ വരെയുള്ള റോഡിന് ഇരുവശവുമായി അമ്പതിലേറെ കടകൾ പൂർണമായും പൂട്ടേണ്ടിവരുമെന്നാണ് വ്യാപാരികളുടെ ആശങ്ക. ഇതോടെ അമ്പതിൽപരം വ്യാപാരി കുടുംബങ്ങളും കടകളിലെ തൊഴിലാളി കുടുംബങ്ങളും വഴിയാധാരമാകും. ഈ വിഷയത്തിൽ ഭാവി പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റി യോഗം ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കെ. മുരളീധരൻ എം.പി, കെ.പി മോഹനൻ എം.എൽ.എ, പൊതുമരാമത്ത് ചീഫ് കമീഷൻ തിരുവനന്തപുരം, എക്സിക്യൂട്ടിവ് എൻജിനീയർ കണ്ണൂർ, അസി. എൻജിനീയർ തലശ്ശേരി എന്നിവർക്ക് നിവേദനം നൽകി. അതേസമയം, നിർമാണ നടപടിക്രമങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ വലിയ മാറ്റംവരുത്താൻ കഴിയില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ.
Next Story