Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:36 AM IST Updated On
date_range 2 March 2022 5:36 AM ISTബാബു അച്ചാരത്ത് സ്മാരക ട്രോഫി ക്രിക്കറ്റ്: കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബിന് 93 റൺസ് ജയം
text_fieldsbookmark_border
തലശ്ശേരി: ബാബു അച്ചാരത്ത് സ്മാരക ട്രോഫി ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് 93 റൺസിന് ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ഫോർട്ട് ക്രിക്കറ്റ് ക്ലബ് താരം സി.പി. സജിത്തിനെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഫോർട്ട് ക്രിക്കറ്റ് ക്ലബ് 39.4 ഓവറിൽ 194 റൺസിന് ഓൾ ഔട്ടായി. ഫോർട്ടിനു വേണ്ടി സി.പി. സജിത്ത് 53 റൺസും തേജസ് വിവേക് 42 റൺസുമെടുത്തു. ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബിനുവേണ്ടി ഫൻസീർ ഹനീഫ 22 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി. മറുപടിയായി ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബ് 28.5 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി. ടെലിച്ചറി ടൗണിനു വേണ്ടി ആബൂട്ടി റയീസ് 32 റൺസും സി.ജെ. സോജൻ 29 റൺസുമെടുത്തു. ഫോർട്ടിനുവേണ്ടി ജെ. ജിതിൻ ഏഴു റൺസിന് നാല് വിക്കറ്റും ഗൗതം വേണുഗോപാൽ 18 റൺസിന് മൂന്നു വിക്കറ്റും അതുൽ ബാബു 18 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി. കേരള രഞ്ജി ട്രോഫി ടീം മുൻ നായകൻ ടി. ശിവദാസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കെ.പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ട്രഷറർ എ.സി.എം. ഫിജാസ് അഹമ്മദ്, അസി. സെക്രട്ടറി കെ. നവാസ് എന്നിവർ സംസാരിച്ചു. ----------------- പടം.....ബാബു അച്ചാരത്ത് സ്മാരക ട്രോഫി ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്ത് കേരള രഞ്ജി ട്രോഫി ടീം മുൻ നായകൻ ടി. ശിവദാസ് കളിക്കാരെ പരിചയപ്പെടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
