Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2021 12:02 AM GMT Updated On
date_range 29 July 2021 12:02 AM GMTപ്ലസ് ടു: കണ്ണൂരിൽ വിജയ ശതമാനം 90.14
text_fieldsപ്ലസ് ടു: കണ്ണൂരിൽ വിജയ ശതമാനം 90.14 നാല് സ്കൂളുകൾക്ക് നൂറുമേനികണ്ണൂർ: ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലക്ക് 90.14 ശതമാനം വിജയം. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിൽനിന്നായി 156 സ്കൂളുകളിലെ 30,013 കുട്ടികൾ പരീക്ഷ എഴുതിയതിൽ 27,053 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 4053 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഓപൺ സ്കൂളിൽ 2265 പേർ പരീക്ഷയെഴുതിയതിൽ 1341 പേർ വിജയിച്ചു. 59.21ആണ് വിജയശതമാനം. ഓപൺ വിഭാഗത്തിൽ 16 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. നാല് സ്കൂളുകളാണ് നൂറുമേനി കരസ്ഥമാക്കിയത്. വളപട്ടണം മുസ്ലിം വെൽഫെയർ അസോസിയേഷൻ എച്ച്.എസ്.എസ്, പഴയങ്ങാടി വാദിഹുദ എച്ച്.എസ്.എസ്, പേരാവൂർ സൻെറ് ജോസഫ്സ് എച്ച്.എസ്.എസ്, പരിയാരം കാരക്കുണ്ട് ഡോൺബോസ്കോ സ്പീച്ച് ആൻഡ് ഹിയറിങ് എച്ച്.എസ്.എസ് എന്നിവയാണ് മിന്നും വിജയം നേടിയത്. ഇതിൽ പേരാവൂർ സൻെറ് ജോസഫ്സ് എച്ച്.എസ്.എസിലാണ് കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത്. പരീക്ഷയെഴുതിയ 118 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 948 പേർ പരീക്ഷയെഴുതിയതിൽ 687 പേർ വിജയിച്ചു. 72.47 ആണ് വിജയ ശതമാനം. കെ.കെ.എൻ പി.എം ഗവ. വി.എച്ച്.എസ്.എസ്, ഗവ. വി.എച്ച്.എസ്.എസ് പുളിങ്ങോം എന്നിവയാണ് ഏറ്റവും കൂടുതൽ വിജയം നേടിയ സ്കൂളുകൾ. പരിയാരം കെ.കെ.എൻ പി.എം ഗവ. വി.എച്ച്.എസ്.എസിൽ 65 പേർ പരീക്ഷയെഴുതിയതിൽ 60 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 92.31 വിജയ ശതമാനം. ഗവ. വി.എച്ച്.എസ്.എസ് പുളിങ്ങോത്ത് 56 പേർ പരീക്ഷയെഴുതിയതിൽ 52 പേർ വിജയിച്ചു. 92.86 ആണ് വിജയ ശതമാനം..............................................................പടം - Py R+2 S. Sreenanda, PYR +2 TCKrishnapriya3PYR +2 chandana S. Krishna1, Py R+ 2 v. Aparnaഫുൾ മാർക്ക് വാങ്ങിയ വിദ്യാർഥികളായ എസ്. ശ്രീനന്ദ, ചന്ദന എസ്. കൃഷ്ണ, വി. അപർണ, ടി.സി. കൃഷ്ണപ്രിയ പയ്യന്നൂരിൽ ഫുൾമാർക്ക് തിളക്കംപയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറിയിൽ നാലു വിദ്യാർഥികൾക്ക് 1200ൽ 1200 പയ്യന്നൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിന് അഭിമാന നേട്ടം. പരീക്ഷയെഴുതിയ നാലു വിദ്യാർഥികൾക്ക് 1200ൽ 1200 മാർക്കും ലഭിച്ചു. 68 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്. സയൻസ് വിഷയത്തിൽ നൂറു ശതമാനമാണ് വിജയം. വിദ്യാലയത്തിൽ പരീക്ഷയെഴുതിയതിൽ 96 ശതമാനം വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായി.
Next Story