Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാക്​സിനേഷന്​ ഗതിവേഗം;...

വാക്​സിനേഷന്​ ഗതിവേഗം; 67 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നൽകി

text_fields
bookmark_border
വാക്​സിനേഷന്​ ഗതിവേഗം; 67 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നൽകിപയ്യന്നൂരിലും ആന്തൂരിലും ഏരുവേശ്ശിയിലും 100 ശതമാനംകണ്ണൂർ: കുറച്ചുകാലത്തെ മെല്ലെപ്പോക്കിനുശേഷം ജില്ലയിലെ കോവിഡ്​ പ്രതിരോധ കുത്തിവെപ്പിന്​ ഗതിവേഗം. ജില്ലയിലെ പയ്യന്നൂര്‍, ആന്തൂര്‍ നഗരസഭകളും ഏരുവേശ്ശി ഗ്രാമപഞ്ചായത്തും കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് നല്‍കി 100 ശതമാനം എന്ന നേട്ടം കൈവരിച്ചതായി കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. തളിപ്പറമ്പ്, കൂത്തുപറമ്പ് നഗരസഭകളില്‍ 96 ശതമാനത്തിനു മുകളിലാണ് ആദ്യ ഡോസ് ലഭിച്ചവര്‍. ഗ്രാമപഞ്ചായത്തുകളില്‍ വളപട്ടണം, ഇരിക്കൂര്‍, കോട്ടയം മലബാര്‍ എന്നിവിടങ്ങളില്‍ ഒന്നാം ഡോസ് ലഭിച്ചവരുടെ എണ്ണം 95 ശതമാനത്തിന് മുകളിലാണ്.ജില്ലയില്‍ ആഗസ്​റ്റ്​ 23 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 19,49,789 വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ജില്ലയിലെ വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതയുള്ള 21,68,725 പേരില്‍ 14,60,132 പേര്‍ക്ക് ഒന്നാം ഡോസും 5,25,639 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു. ഇതോടെ ജില്ലയിലെ 67.33 ശതമാനം പേര്‍ക്ക് ആദ്യഡോസും 24.24 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമായി. മുന്‍ഗണന വിഭാഗങ്ങളില്‍ 60നു മുകളില്‍ പ്രായമുള്ള 4,45,770 പേരില്‍ 4,15,283 പേര്‍ക്ക് ആദ്യ ഡോസും 2,31,935 പേര്‍ക്ക് രണ്ടാം ഡോസും നല്‍കാനായി. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ എന്നീ വിഭാഗങ്ങളില്‍ 100 ശതമാനം പേര്‍ക്കും ഫസ്​റ്റ്​ ഡോസും യഥാക്രമം 86.76, 90.52 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45നും 60നും ഇടയില്‍ പ്രായമുള്ള 5,11,937 പേരില്‍ 4,18,119 പേര്‍ക്ക് (81.67 ശതമാനം) ഫസ്​റ്റ്​ ഡോസും 1,76,012 പേര്‍ക്ക് (34.38 ശതമാനം) സെക്കൻഡ്​ ഡോസും വിതരണം ചെയ്തു. 18നും 44നും ഇടയില്‍ പ്രായമുള്ള 12,11,018 പേരില്‍ 5,13,873 പേര്‍ക്ക് (42.43 ശതമാനം) ആദ്യ ഡോസും 40,541 പേര്‍ക്ക് (3.35 ശതമാനം) രണ്ടാം ഡോസും നല്‍കി. മെഗാവാക്​സിനേഷൻ ക്യാമ്പുകളിൽ വലിയ തിരക്കാണ്​ അനുഭവപ്പെട്ടത്​. ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ, ഇനിയും വാക്​സിൻ ലഭിക്കാനുള്ളവരുടെ കണക്കെടുപ്പും പുരോഗമിക്കുന്നുണ്ട്​. അതിനിടെ ജില്ലയില്‍ വാക്സിന്‍ സ്​റ്റോക്ക് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ മേഖലയിലെ കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച കോവിഡ് വാക്സിനേഷന്‍ ഉണ്ടായിരിക്കില്ലെന്ന് ഡി.എം.ഒ അറിയിച്ചു.
Show Full Article
TAGS:
Next Story