Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:36 AM IST Updated On
date_range 1 March 2022 5:36 AM ISTജില്ല ക്രിക്കറ്റ് അസോസിയേഷന് 62 റൺസ് ജയം
text_fieldsbookmark_border
തലശ്ശേരി: കാസർകോട് കെ.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന 20-20 ഫ്രണ്ട്ഷിപ് ക്രിക്കറ്റ് മത്സരത്തിൽ (ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ മത്സരം) കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻ 62 റൺസിന് കാസർകോട് ജില്ല ക്രിക്കറ്റ് അസോസിയേഷനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. കണ്ണൂരിനുവേണ്ടി എ.സി.എം. ഫിജാസ് അഹമ്മദ് 51 റൺസും പി. നവാസ് പുറത്താകാതെ 35 റൺസും പി.പി. ഷംസീർ 34 റൺസും എം.കെ. റഷീദ് പുറത്താകാതെ 23 റൺസുമെടുത്തു. കാസർകോടിനുവേണ്ടി സി.എ. അബ്ബാസ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടിയായി കാസർകോടിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. കാസർകോടിനുവേണ്ടി സലാം ചെർക്കളയും ടി. അസീസും 23 റൺസ് വീതമെടുത്തു. കണ്ണൂരിനുവേണ്ടി പി. ബാബുരാജ് 16 റൺസിന് രണ്ടുവിക്കറ്റും എം.കെ. റഷീദ് 20 റൺസിന് രണ്ടുവിക്കറ്റും പി.പി. ഷംസീർ, കെ. നവാസ്, ടി. കൃഷ്ണ രാജു എന്നിവർ ഓരോ വിക്കറ്റുവീതവും വീഴ്ത്തി. കണ്ണൂർ താരം എ.സി.എം. ഫിജാസ് അഹമ്മദിനെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. പടം......കാസർകോട് കെ.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന 20-20 ഫ്രണ്ട്ഷിപ്പ് ക്രിക്കറ്റ് മത്സരത്തിൽ ജേതാക്കളായ കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻ ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
