Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപിണറായിയിൽ 600 ഹരിത...

പിണറായിയിൽ 600 ഹരിത പാഠശാലകൾ

text_fields
bookmark_border
കണ്ണൂർ: ശുചിത്വ ബോധവത്കരണത്തിനും ഹരിത പെരുമാറ്റച്ചട്ട പാലനത്തിനുമായി ഹരിത പാഠശാല സംഘടിപ്പിച്ച് പിണറായി ഗ്രാമപഞ്ചായത്ത്. ഗ്രന്ഥശാലകൾ, സ്‌കൂളുകൾ, മതസ്ഥാപനങ്ങൾ, അംഗൻവാടികൾ, വിവിധ വ്യവസായ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പിന്തുണയോടെ വിപുല ബോധവത്കരണ പരിപാടികൾക്ക് പഞ്ചായത്ത് രൂപം നൽകി. പഞ്ചായത്തുതല ഹരിത പാഠശാലയിലാണ് കർമപദ്ധതിക്ക് രൂപം നൽകിയത്. പഞ്ചായത്തിൽ 600 ഹരിത പാഠശാലകൾ സംഘടിപ്പിക്കും. മാർച്ച് ഒന്നു മുതൽ 286 കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ ഹരിത സംഗമങ്ങളും സംഘടിപ്പിക്കും. 136 ക്ലാസ് ഹരിത സദസ്സുകൾ, 36 അംഗൻവാടി മാതൃഹരിത കൂട്ടായ്മകൾ, ഗ്രന്ഥശാലകളിൽ വീട്ടുമുറ്റ സദസ്സുകൾ തുടങ്ങിയവയും കർമപദ്ധതിയുടെ ഭാഗമായി നടത്തും. വ്യവസായ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഹരിത സ്ക്വാഡുകൾ രൂപവത്കരിക്കും. സ്‌കൂളുകളുടെ ഹരിത പെരുമാറ്റച്ചട്ടം വിശകലനം ചെയ്യാൻ പഞ്ചായത്ത് തലത്തിൽ സ്‌ക്വാഡുകൾ വിദ്യാലയ സന്ദർശനവും നടത്തും. പഞ്ചായത്തിലെ എല്ലാ വിവാഹങ്ങളും ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ഹരിത മാംഗല്യം പദ്ധതി നടപ്പാക്കാനും ഗ്രാമപഞ്ചായത്ത് പദ്ധതി തയാറാക്കി. ആൻറി പ്ലാസ്റ്റിക് വിജിലൻസ് സ്‌ക്വാഡുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താനും പഞ്ചായത്ത് തീരുമാനിച്ചു. ഹരിത പാഠശാല തലശ്ശേരി സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം ജില്ല മിഷൻ കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, ഡി.പി.ആർ കൺവീനർ വൽസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story