Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2021 12:01 AM GMT Updated On
date_range 12 July 2021 12:01 AM GMTഒരാഴ്ചക്കിടെ 5749 രോഗികൾ; 60 മരണം
text_fields792 പേര്‍ക്ക് കൂടി കോവിഡ് രോഗസ്ഥിരീകരണ നിരക്ക് 10.47 ശതമാനം കണ്ണൂർ: കോവിഡ് മഹാമാരിയുടെ കണക്കുകൾ ആശങ്കാവഹമായി തുടരുന്നു. ഒരാഴ്ചക്കിടെ ജില്ലയിൽ 60 പേരാണ് കോവിഡ് മരണത്തിനിരയായത്. 5749 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുദിവസവും 700ന് മുകളിലാണ് രോഗികൾ. ജൂൺ അവസാനവാരം രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ജൂലൈ ആദ്യത്തോടെ പോസിറ്റിവ് കേസുകൾ ഉയരുകയാണ്. ഒരാഴ്ചക്കിടെ 4646 പേരാണ് രോഗമുക്തരായത്. ജില്ലയില്‍ ഞായറാഴ്ച 792 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 775 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്നുപേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 10.47 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റിവ് കേസുകള്‍ 1,69,426 ആയി. ഇവരില്‍ 607 പേര്‍ ഞായറാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,62,637 ആയി. 919 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 4428 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 3637 പേര്‍ വീടുകളിലും ബാക്കി 791 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 17,675 പേരാണ്. ഇതില്‍ 16,844 പേര്‍ വീടുകളിലും 831 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 13,46,220 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 13,45,349 എണ്ണത്തിൻെറ ഫലം വന്നു. 871 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്. ------------------------------------------------------------- മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന തിങ്കളാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. മീൻകുളം അമ്പലം ഓഡിറ്റോറിയം എരമം കുറ്റൂർ, മുഴപ്പിലങ്ങാട് വയോജന വിശ്രമ കേന്ദ്രം, അലവിൽ നോർത്ത് എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെയും ജെ.എം.യു.പി സ്കൂൾ ചെറുപുഴ, മാവിലായി സെൻട്രൽ എൽ.പി സ്കൂൾ, സാമൂഹികാരോഗ്യകേന്ദ്രം പാപ്പിനിശ്ശേരി എന്നിവിടങ്ങളിൽ ഉച്ചക്ക് രണ്ടുമുതൽ നാലുവരെയും കല്യാട് യു.പി സ്കൂൾ ഊരത്തൂർ, പ്ലൈ സ്റ്റാർ പ്ലൈവുഡ് കിരാത് ചെങ്ങളായി, കക്കോട്ട് വയൽ എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതല്‍ നാലുവരെയുമാണ് സൗജന്യ പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
Next Story