Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:29 AM IST Updated On
date_range 20 March 2022 5:29 AM ISTഎ ഡിവിഷൻ ലീഗ് ക്രിക്കറ്റ്: ബി.കെ 55 ക്രിക്കറ്റ് ക്ലബിന് 218 റൺസ് ജയം
text_fieldsbookmark_border
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ എസ്. സൗരവിന്റെ അഞ്ച് വിക്കറ്റ് പ്രകടനമികവിൽ തലശ്ശേരി ബി.കെ. 55 ക്രിക്കറ്റ് ക്ലബ് 218 റൺസിന് തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബി.കെ. 55 നിശ്ചിത 45 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 286 റൺസെടുത്തു. ഒമർ അബൂബക്കർ 71 റൺസും അക്ഷയ് ചന്ദ്രൻ 43 റൺസും വിജയശീൽ ദയാനന്ദ് 41 റൺസും ധീരജ് പ്രേം 38 റൺസും എസ്. സൗരവ് 29 റൺസുമെടുത്തു. ബ്രദേഴ്സിന് വേണ്ടി എ.കെ. റാഹിദ് മൂന്ന് വിക്കറ്റും സി.ഒ.ടി. അഹമ്മദ് ഫർസീൻ രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടിയായി തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് 20.2 ഓവറിൽ 68 റൺസിന് ഓൾ ഔട്ടായി. ബി.കെ. 55ന് വേണ്ടി എസ്. സൗരവ് 14 റൺസിന് അഞ്ച് വിക്കറ്റും സഞ്ജു ശിവൻ 11 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി. എസ്. സൗരവിനെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. ഞായറാഴ്ച കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ധർമടം ക്രിക്കറ്റ് ക്ലബിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story