Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:33 AM IST Updated On
date_range 6 April 2022 5:33 AM ISTഎ ഡിവിഷൻ ലീഗ് ക്രിക്കറ്റ്: ബി.കെ 55 ക്ലബ് സെമിയിൽ
text_fieldsbookmark_border
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ രഞ്ജി ട്രോഫി താരം അക്ഷയ് ചന്ദ്രന്റെ സെഞ്ച്വറിയുടെ മികവിൽ തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് 179 റൺസിന് ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബി.കെ 55 ക്ലബ് നിശ്ചിത 45 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് എടുത്തു. ടൂർണമെന്റിൽ രണ്ടാം തവണയാണ് അക്ഷയ് ചന്ദ്രൻ സെഞ്ച്വറി നേടുന്നത്. അക്ഷയ് ചന്ദ്രൻ പുറത്താകാതെ 143 പന്തിൽ 168 റൺസെടുത്തു. ഇതിനുമുമ്പ് എരിപുരം ക്രിക്കറ്റ് ക്ലബിനെതിരെ അക്ഷയ് ചന്ദ്രൻ 153 റൺസെടുത്തിരുന്നു. അൻഷാദ് 66 റൺസും ആദിത്യ പ്രകാശ് പുറത്താകാതെ 43 റൺസുമെടുത്തു. മറുപടിയായി ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബ് 28.3 ഓവറിൽ 151 റൺസിന് ഓൾ ഔട്ടായി. അനീഷ് കക്കോട്ട് 69 റൺസെടുത്തു. ബി.കെ 55 ക്രിക്കറ്റ് ക്ലബിനുവേണ്ടി ശ്രിദിൻ മാരാർ 15 റൺസിന് അഞ്ച് വിക്കറ്റും അക്ഷയ് ചന്ദ്രൻ 18 റൺസിന് നാല് വിക്കറ്റും വീഴ്ത്തി. അക്ഷയ് ചന്ദ്രനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ബുധനാഴ്ച ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ് ഗവ. ബ്രണ്ണൻ കോളജിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story