Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.കെ 55 ക്രിക്കറ്റ്...

ബി.കെ 55 ക്രിക്കറ്റ് ക്ലബിന് ജയം

text_fields
bookmark_border
ബി.കെ 55 ക്രിക്കറ്റ് ക്ലബിന് ജയം
cancel
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ അക്ഷയ് ചന്ദ്രന്റെയും ആദിത്യ പ്രകാശന്റെയും ഉജ്ജ്വല സെഞ്ച്വറിയുടെ പിൻബലത്തിൽ തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് 308 റൺസിന് പഴയങ്ങാടി എരിപുരം ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബി.കെ 55 ക്രിക്കറ്റ് ക്ലബ് നിശ്ചിത 45 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തു. ക്യാപ്റ്റൻ അക്ഷയ് ചന്ദ്രൻ 130 പന്തിൽ 153 റൺസും ആദിത്യ പ്രകാശൻ 111 പന്തിൽ 109 റൺസുമെടുത്തു. ഇരുവരും മൂന്നാം വിക്കറ്റിൽ നേടിയ 280 റൺസിന്റെ കൂട്ടുകെട്ടാണ് ബി. കെ 55 ക്രിക്കറ്റ് ക്ലബിന് കൂറ്റൻ സ്കോർ പടുത്തുയർത്താൻ സാധിച്ചത്. എരിപുരത്തിനുവേണ്ടി മുഹമ്മദ് ഷരീഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടിയായി എരിപുരം ക്രിക്കറ്റ് ക്ലബ് 14.1 ഓവറിൽ 44 റൺസിന് ഓൾ ഔട്ടായി. ബി.കെ 55 നുവേണ്ടി സഞ്ജു ശിവൻ 23 റൺസിന് നാലു വിക്കറ്റും പി.വി. അഭിരാജും ശ്രിദിൻ മാരാറും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story