Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:30 AM IST Updated On
date_range 24 April 2022 5:30 AM ISTമേയ് മാസത്തോടെ ജില്ലയില്‍ 5000 പേര്‍ക്ക് ഭൂമി -മന്ത്രി കെ. രാജന്‍
text_fieldsbookmark_border
ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും കണ്ണൂർ: രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ദിനമായ മേയ് 20 ഓടെ ജില്ലയില്‍ 5000 പേര്‍ക്ക് ഭൂമി നല്‍കുമെന്ന് റവന്യൂ മന്ത്രി അഡ്വ. കെ. രാജന്‍ പറഞ്ഞു. തളിപ്പറമ്പില്‍ തളിപ്പറമ്പ്, കണ്ണൂര്‍ താലൂക്ക്തല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തളിപ്പറമ്പ് മൊറാഴയിലെ 162 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിന്റെ നടപടികള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും വീട് എന്നതാണ് രണ്ടാം പിണറായി സര്‍ക്കാറിന്റെ മുദ്രാവാക്യം. ഇത് നടപ്പാക്കാനുള്ള പ്രവര്‍ത്തനമാണ് റവന്യൂ വകുപ്പ് നടത്തുന്നതെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. കൂത്തുപറമ്പ് നടന്ന പട്ടയമേള വിതരണത്തിൽ കെ.പി. മോഹനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി. സന്തോഷ് കുമാര്‍ എം.പി. വിശിഷ്ടാതിഥിയായി. കൂത്തുപറമ്പില്‍ 1037 പേര്‍ക്കും ഇരിട്ടി താലൂക്കില്‍ 394 പേര്‍ക്കും പട്ടയം വിതരണം ചെയ്തു. ഇരിട്ടി താലൂക്ക് ഓഫിസ് വേഗത്തില്‍ യാഥാര്‍ഥ്യമാക്കും (box) ഇരിട്ടി: ഇരിട്ടി താലൂക്ക് ഓഫിസ് കെട്ടിട നിർമാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അഡ്വ. കെ. രാജന്‍ പറഞ്ഞു. ഇരിട്ടി താലൂക്ക്തല പട്ടയമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പയഞ്ചേരിയില്‍ നിര്‍മാണ പ്രവൃത്തിക്ക് കഴിഞ്ഞവര്‍ഷം തറക്കല്ലിട്ടെങ്കിലും സാങ്കേതിക തടസ്സം കാരണം പ്രവൃത്തി തുടങ്ങാനായിട്ടില്ല. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ഇരിട്ടി താലൂക്ക് ഓഫിസ് നിർമാണം യാഥാര്‍ഥ്യമാക്കി മിനി സിവില്‍ സ്റ്റേഷനായി മാറ്റുമെന്നും മന്ത്രി പറഞ്ഞു. പടം -pattayamela kpb -കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ പട്ടയവിതരണത്തിനിടെ വയോധികയോട് കുശലാന്വേഷണം നടത്തുന്ന റവന്യൂ മന്ത്രി കെ. രാജൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story