Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2020 11:58 PM GMT Updated On
date_range 30 Aug 2020 11:58 PM GMTലൈഫ് മിഷൻ: പയ്യന്നൂരിൽ പൂർത്തിയായത് 500 വീടുകൾ
text_fieldsbookmark_border
പയ്യന്നൂർ: ഓണസമ്മാനമായി കാറമേലിലെ പി.ടി. രാഗിണിക്ക് ലഭിച്ചത് സ്വന്തമായൊരു വീട്. പയ്യന്നൂർ നഗരസഭക്ക് കീഴിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം പൂർത്തിയായ 500ാമത്തെ വീടാണ് ഉത്രാട നാളിൽ രാഗിണിക്ക് ലഭിച്ചത്. ലൈഫ് മിഷൻ പദ്ധതിയിലാണ് നഗരസഭയിൽ 500 വീടുകളുടെ നിർമാണം പൂർത്തിയായത്. ഭവനരഹിതരില്ലാത്ത പയ്യന്നൂർ എന്ന ലക്ഷ്യം മുൻനിർത്തി നഗരസഭ പരിധിയിൽ 666 ഭവനങ്ങൾക്കാണ് അനുമതി ലഭിച്ചത്. ആദ്യഘട്ടത്തിൽ 603 വീടുകൾക്കാണ് അംഗീകാരം ലഭിച്ചത്. ഇതിൽ 600 വീടുകളാണ് ഇതുവരെ പൂർത്തിയായി പാലുകാച്ചലിന് പാകമായത്. 500 എണ്ണം കൈമാറി. 26.64 കോടി രൂപയാണ് ചെലവഴിച്ചത്. ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാക്കിയ കൊട്ടില വീട്ടിൽ കല്യാണിക്ക് 2018 ഡിസംബർ 28ന് നഗരസഭ താക്കോൽ കൈമാറിയിരുന്നു. 2019 ഫെബ്രുവരിയിൽ ആദ്യഘട്ട നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. 500ാമത് വീടിൻെറ താക്കോൽദാനം ഞായറാഴ്ച സി. കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story